പാരീസ്: പാരീസ് പാരാലിമ്പിക്സിൽ ചരിത്രം സ്രഷ്ടിച്ച് ഇന്ത്യൻ സംഘം. 20മെഡലുകളാണ് ഇന്ത്യം സംഘം പാരീസിൽ നേടിയത്. മൂന്ന് വർഷം മുമ്പ് ഇന്ത്യൻ സംഘം ടോക്കിയോ പാരാലിമ്പിക്സിൽ സ്ഥാപിച്ച 19 മെഡലുകളുടെ റെക്കോർഡ് വേട്ടയാണ് പാരീസിൽ തിരുത്തികുറിച്ചത്. ബുധനാഴ്ച പുലർച്ചെ അരമണിക്കൂറിനുള്ളിൽ, പാരാ അത്ലറ്റിക്‌സ് സംഘം നേടിയത് നാല് മെഡലുകളാണ്. മൂന്ന് സ്വർണവും ഏഴ് വെള്ളിയും പത്ത് വെങ്കലവും ആണ് ഇന്ത്യൻ സംഘത്തിന് ഇതുവരെ നേടാനായത്.
പാരാഅത്‌ലറ്റിക്‌സിൽ നിന്നാണ് ഇന്ത്യ ഏറ്റവുമധികം മെഡലുകൾ വാരിക്കൂട്ടിയത്. ആകെയുള്ള മെഡൽനേട്ടത്തിൽ, പകുതയിലേറെയും പാരാഅത്‌ലറ്റിക്‌സിൽ നിന്നാണ്. പാരാ ബാഡ്മിന്റണിൽ ഇന്ത്യ അഞ്ച് മെഡലുകൾ നേടി. ഷൂട്ടിംഗ് (നാല്), അമ്പെയ്ത്ത് (ഒന്ന്) മെഡലുകളും ഇന്ത്യൻ സംഘം നേടി.
ബുധനാഴ്ച, പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ് 46 ഫൈനലിൽ, അജീത് സിംഗ് വ്യക്തിഗത ഇനത്തിൽ 65.62 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ കരസ്ഥമാക്കിയിരുന്നു. 64.96 മീറ്റർ എറിഞ്ഞ് ഇതേഇനത്തിൽ സുന്ദർ സിംഗ് ഗുർജാർ വെങ്കല മെഡൽ നേടി.പാരീസ് പാരാലിമ്പിക്സിൽ അത്ലറ്റിക്സിൽ ആദ്യ ഡബിൾ പോഡിയം ഫിനിഷിംഗ് നേടാൻ ഇത് ഇന്ത്യയെ സഹായിച്ചു.
പുരുഷന്മാരുടെ ഹൈജമ്പ് ടി 63 ഫൈനലിൽ, ഇന്ത്യയുടെ ശരദ് കുമാർ 1.88 മീറ്റർ ചാടി വെള്ളി നേടിയപ്പോൾ, ശരദിന് തൊട്ടുപിന്നിൽ 1.85 മീറ്റർ ചാടി മാരിയപ്പൻ തങ്കവേലു ഇതേ ഇനത്തിൽ ഇന്ത്യയ്ക്കായി വെങ്കലം നേടി. വരും ദിവസങ്ങളിൽ മെഡൽനേട്ടം വർധിപ്പിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് ഇന്ത്യൻ പാരാലിമ്പിക്‌സ് സംഘം.
Read More
- പാരാലിമ്പക്‌സ്: പൊന്നിൻ തിളക്കത്തിൽ നിതേഷ് കുമാർ
- പാരാലിമ്പിക്‌സ്;നിഷാദ് കുമാറിന് വീണ്ടും വെള്ളിതിളക്കം
- പാരാലിമ്പക്‌സ്;ഇന്ത്യയുടെ റുബിന ഫ്രാൻസിസിന് വെങ്കലം
- ഒരോവറിൽ ആറു സിക്സർ, ടി20യിൽ ഏറ്റവും കൂടുതൽ സിക്സർ; റെക്കോർഡ് പെരുമഴയുമായി യുവതാരങ്ങൾ
- പാരാലിമ്പിക്സ്;വെള്ളിതിളക്കത്തിൽ മനീഷ് നർവാൾ
- പാരാലിമ്പിക്‌സ് 2024: റെക്കോർഡ് നേട്ടവുമായി അവനി ലെഖാര; ഇന്ത്യയുടെ സ്വർണ വേട്ടക്കാർ ഇവർ
- സഞ്ജുവും ഗെയിലുമില്ല; എക്കാലത്തെയും മികച്ച ഐപിഎൽ ഇലവനുമായി അശ്വിൻ