തിരുവനന്തപുരം> കോണ്ഗ്രസില് സ്ത്രീകളോട് വിവേചനമുണ്ടെന്ന് സമ്മതിച്ച് മുന് കോണ്ഗ്രസ് നേതാവ് ലതികാസുഭാഷും. മൂന്നര പതിറ്റാണ്ടോളം കാലം പാര്ട്ടിയില് പ്രവര്ത്തിച്ചിട്ടും തനിയ്ക്ക് പാര്ട്ടി വിട്ടുപോകേണ്ടി വന്നത് സ്ത്രീകള്ക്ക് വേണ്ട അംഗീകാരമോ പ്രാതിനിധ്യമോ നല്കാത്തത് ചോദ്യം ചെയ്തതിനാണ്. സ്ത്രീകള്ക്ക് കോണ്ഗ്രസില് പരിഗണന ലഭിക്കാറില്ല. അഭിപ്രായം പറയുന്നവരെ പലപ്പോഴും പരിഹസിക്കുന്നു.
വിവേചനം നേരിടുന്നതിന്റെ ഭാഗമായി പലപ്പോഴും ഒരു രക്ഷയും ഇല്ലാതെ വരുമ്പോഴാണ് പലരും അത് തുറന്നു പറയുന്നത്.സിമി റോസ്ബെല് ജോണിന്റെ ആരോപണങ്ങള്ക്ക് പാര്ട്ടി നേതൃത്വം മറുപടി പറയണം. ദുരനുഭവം ഉണ്ടാകുമ്പോഴാണ് പലരും അത് തുറന്നുപറയുന്നത്. അത്തരത്തിലൊരു പ്രതികരണമാണ് സിമി റോസ് ബെന്നിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്.
അകത്തു നിന്നും പോരാടുമ്പോള് കോണ്ഗ്രസ് അവരെ പാര്ട്ടിയില് ഒറ്റപ്പെടുത്തും. മുതിര്ന്ന വനിതാ നേതാക്കള് പാര്ട്ടി വിട്ടു പോയത് എന്തുകൊണ്ടാണെന്നു പോലും പാര്ട്ടി നേതൃത്വം ഇതുവരെയും ചിന്തിച്ചിട്ടില്ല.- ലതികാ സുഭാഷ് പറഞ്ഞു.