മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജൈത്രയാത്ര തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. വെസ്റ്റ് ഹാം യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി മറികടന്നത്. ഏർലിംഗ് ഹാളണ്ടിൻറെ ഹാട്രിക്ക് മികവിലായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ ജയം. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഹാളണ്ട് ഹാട്രിക് നേടുന്നത്.കഴിഞ്ഞാഴ്ച ഇപ്‌സിചിന് എതിരെയും ഹാളണ്ട് ഹാട്രിക്ക് നേടിയിരുന്നു.
ഈ ഗോളുകളുടെ മികവിൽ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ മികവിൽ മാഞ്ചസറ്റർ സിറ്റി വിജയം നേടി.മത്സരത്തിന്റെ പത്താം മിനിട്ടിൽ ബെർണാഡോ സിൽവയുടെ പാസ് സ്വീകരിച്ചായിരുന്നു ഹാളണ്ടിന്റെ ആദ്യ ഗോൾ. പത്തൊൻപതാം മിനിട്ടിൽ ഒരു സെൽഫ് ഗോളിലൂടെ വെസ്റ്റ് ഹാം സമനില പിടിച്ചു.
മുപ്പതാം മിനിട്ടിൽ ഹാളണ്ടിന്റെ ഒരു തകർപ്പൻ ഷോട്ട് സിറ്റിയുടെ രണ്ടാം ഗോളായി മാറി. രണ്ടാം പകുതിയിൽ നൂനിയസിന്റെ പാസ് സ്വീകരിച്ച് ഒരുവൺ ഓൺവണ്ണിൽ ഹാളണ്ട് ഫബിയൻസ്‌കിയെ കീഴ്‌പ്പെടുത്തി തന്റെ ഹാട്രിക്കും സിറ്റിയുടെ വിജയവും പൂർത്തിയാക്കി. ഈ വിജയത്തോടെ സിറ്റി ലീഗിൽ ഒൻപത് പോയിന്റുമായി ഒന്നാമതെത്തി.
ഇന്ന് വമ്പൻ പോരാട്ടം
പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന വമ്പൻ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനെ നേരിടും. യുണൈറ്റഡിൻറെ തട്ടകമായ ഓൾഡ് ട്രഫോർഡിൽ ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം. തുടർച്ചയായ മൂന്നാം ജയമാണ് ലിവർപൂൾ ലക്ഷ്യമിടുന്നത്. ഫുൾഹാമിനെതിരായ ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും രണ്ടാം പോരിൽ ബ്രൈട്ടന് മുന്നിൽ യുണൈറ്റഡ് കീഴടങ്ങി.
ആറ് പോയൻറുമായി ലിവർപൂൾ നാലാം സ്ഥാനത്തും 3 പോയൻറുള്ള യുണൈറ്റഡ് 13-ാം സ്ഥാനത്തുമാണ്. മറ്റൊരു മത്സരത്തിൽ ചെൽസി ക്രിസ്റ്റൽ പാലസിനെ നേരിടും. വൈകിട്ട് 6 മണിക്കാണ് മത്സരം തുടങ്ങുക.
Read More
- പാരാലിമ്പക്‌സ്;ഇന്ത്യയുടെ റുബിന ഫ്രാൻസിസിന് വെങ്കലം
- ഒരോവറിൽ ആറു സിക്സർ, ടി20യിൽ ഏറ്റവും കൂടുതൽ സിക്സർ; റെക്കോർഡ് പെരുമഴയുമായി യുവതാരങ്ങൾ
- പാരാലിമ്പിക്സ്;വെള്ളിതിളക്കത്തിൽ മനീഷ് നർവാൾ
- പാരാലിമ്പിക്‌സ് 2024: റെക്കോർഡ് നേട്ടവുമായി അവനി ലെഖാര; ഇന്ത്യയുടെ സ്വർണ വേട്ടക്കാർ ഇവർ
- സഞ്ജുവും ഗെയിലുമില്ല; എക്കാലത്തെയും മികച്ച ഐപിഎൽ ഇലവനുമായി അശ്വിൻ
- ജേക്കബ് ഓറം ന്യൂഡിലൻഡ് ബൗളിങ് പരിശീലകൻ
- പരിശീലനത്തിലേക്ക് മടങ്ങി ലയണൽ മെസ്സി