പാരിസ്: പാരാലിമ്പക്‌സിൽ ഇന്ത്യക്ക് ഒരു മെഡൽ കൂടി. ഷൂട്ടിങ് റെയ്ഞ്ചിൽ നിന്നാണ് മെഡൽ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ എഎച്ച്-ഒന്ന് വിഭാഗത്തിൽ ഇന്ത്യയുടെ റുബിന ഫ്രാൻസിസ് വെങ്കലം സ്വന്തമാക്കി. 211.1 പോയിന്റുകൾ നേടിയാണ് താരം വെങ്കലം നേടിയത്. ഇറാന്റെ സറെ ജവൻമർദി സ്വർണവും തുർക്കിയുടെ അയ്സൽ ഒസ്ഗൻ വെള്ളിയും നേടി.
പാരാലിമ്പക്‌സിൽ ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ചായി. ഒരോ സ്വർണം വെള്ളി മെഡലുകളും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.നേരത്തെ, പുരുഷൻമാരുടെ ഷൂട്ടിങിൽ മനിഷ് നർവാൾ വെള്ളി നേടിയിരുന്നു. പത്ത് മീറ്റർ എയർ റൈഫിൾ എസ്എച് 1 വിഭാഗത്തിലാണ് താരത്തിന്റെ നേട്ടം.
Medal Ceremony of Rubina Francis 🥉✨pic.twitter.com/g2r1vZsl9O
— The Khel India 2.0 (@BharatAtOlympic) August 31, 2024
234.9 പോയിന്റുകൾ നേടിയാണ് താരം വെള്ളി വെടിവച്ചിട്ടത്.നേരത്തെ വനിതാ വിഭാഗം ഷൂട്ടിങ്ങിൽ അവനി ലെഖാരെ സ്വർണവും മോന അഗർവാൾ വെങ്കലവും നേടിയിരുന്നു. 100 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ്എച്ച് വണ്ണിലാണ് ഇരുവരും മെഡൽ നേടിയത്.
Read More
- ഒരോവറിൽ ആറു സിക്സർ, ടി20യിൽ ഏറ്റവും കൂടുതൽ സിക്സർ; റെക്കോർഡ് പെരുമഴയുമായി യുവതാരങ്ങൾ
- പാരാലിമ്പിക്സ്;വെള്ളിതിളക്കത്തിൽ മനീഷ് നർവാൾ
- പാരാലിമ്പിക്‌സ് 2024: റെക്കോർഡ് നേട്ടവുമായി അവനി ലെഖാര; ഇന്ത്യയുടെ സ്വർണ വേട്ടക്കാർ ഇവർ
- സഞ്ജുവും ഗെയിലുമില്ല; എക്കാലത്തെയും മികച്ച ഐപിഎൽ ഇലവനുമായി അശ്വിൻ
- ജേക്കബ് ഓറം ന്യൂഡിലൻഡ് ബൗളിങ് പരിശീലകൻ
- പരിശീലനത്തിലേക്ക് മടങ്ങി ലയണൽ മെസ്സി
- പാരാലിമ്പക്‌സിന് പാരിസിൽ വർണാഭമായ തുടക്കം
- മികച്ച ഗോൾ സ്‌കോറർ; റൊണാൾഡോയ്ക്ക് ആദരവുമായി യുവേഫ
- ഐപിഎൽ 2025; ലക്‌നൗ സൂപ്പർ ജയൻ്റ്‌സ് മെന്ററായി സഹീർ ഖാൻ
- കൊലപാതകം തെളിയട്ടേ; ഷാക്കിബ് അൽ ഹസൻ ടീമിൽ തുടരുമെന്ന് ബിസിബി