കൊച്ചി
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരോപണ വിധേയരായ മുഴുവൻപേരുടെയും പേര് പുറത്തുവരണമെന്നാണ് ഫെഫ്കയുടെ നിലപാടെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. കുറ്റംചെയ്തെന്ന് തെളിഞ്ഞാൽ എത്ര ഉന്നതനായാലും സംരക്ഷിക്കില്ല. നടിമാരുടെ വെളിപ്പെടുത്തലുണ്ടായ സമയത്തുതന്നെ ജസ്റ്റിസ് ഹേമ ഇടപെടണമായിരുന്നു–- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഫെഫ്കയുടെ ഔദ്യോഗിക പ്രതികരണം എട്ടിനുണ്ടാകും. റിപ്പോർട്ട് വന്നാലുടൻ പ്രതികരിക്കാമെന്ന് തീരുമാനിച്ചതാണ്. മമ്മൂട്ടിയും മോഹൻലാലും അതിനെ അനുകൂലിച്ചു. എന്നാൽ താരങ്ങൾ പലരും എതിർത്തു. അന്ന് നിലപാട് എടുത്തവർ പിന്നീട് മാധ്യമങ്ങൾക്കുമുന്നിൽ പുരോഗമനം സംസാരിച്ചു. ആഷിഖ് അബുവിന്റെ രാജി തമാശയായി തോന്നി. സ്ത്രീകളുടെ വിഷയങ്ങൾ പരിഗണിക്കാൻ ഫെഫ്ക കോർ കമ്മിറ്റി വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.