പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ആഞ്ഞടിച്ച് പാക് താരം അഹമ്മദ് ഷെഹ്സാദ്. ക്രിക്കറ്റ് ചാമ്പ്യൻസ് കപ്പിൽ കളിക്കില്ലെന്ന് പറഞ്ഞ 32 കാരനായ താരം പക്ഷപാതപരമായ സമീപനമാണ് പിസിബിയുടേതെന്ന് ആരോപിച്ചു. വേദനയോടെയാണ് ആഭ്യന്തര ക്രിക്കറ്റ് ചാമ്പ്യൻസ് കപ്പിൽ കളിക്കേണ്ടെന്ന് താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പക്ഷപാതപരമായ സമീപനവും, തെറ്റായ വാഗ്ദാനങ്ങളും, ആഭ്യന്തര താരങ്ങളോടുള്ള അനീതിയും അംഗീകരിക്കാനാവില്ലെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ ഷെഹ്സാദ് വ്യക്തമാക്കി.
‘പണപ്പെരുപ്പം, ദാരിദ്ര്യം, വൻതോതിലുള്ള വൈദ്യുതി ബില്ലുകൾ എന്നിവയിൽ പാകിസ്ഥാൻ പൊറുതിമുട്ടുന്ന ഈ സമയത്ത്, ഒന്നും ചെയ്യാതെ പാകിസ്ഥാൻ ക്രിക്കറ്റിനെ എക്കാലത്തെയും മോശം അവസ്ഥയിലേക്ക് കൊണ്ടുവന്ന ടീമിലെ പരാജയപ്പെട്ട കളിക്കാർക്ക് വൻ തുക പ്രതിഫലം നൽകുന്നു. 50 ലക്ഷം രൂപ ഉപദേഷ്ടാക്കൾക്കായി പാഴാക്കുന്നു,’ ഷെഹ്‌സാദ് പറഞ്ഞു.
സർജറിക്ക് തങ്ങളുടെ പക്കൽ ഉപകരണങ്ങളില്ലെന്ന് പിസിബി പറയുന്നത് ആഭ്യന്തര കളിക്കാരോടുള്ള അനാദരവാണ്. ഒരു പാക്കിസ്ഥാൻ പൗരനെന്ന നിലയിലും യഥാർത്ഥ ക്രിക്കറ്റ് പ്രേമിയെന്ന നിലയിലും, മെറിറ്റിന് മൂല്യമില്ലാത്ത ഒരു സംവിധാനത്തെ പിന്തുണയ്ക്കാൻ എനിക്ക് കഴിയില്ല. ഈ പരാജയപ്പെട്ട സംവിധാനത്തിന്റെ ഭാഗമാകാൻ എനിക്ക് കഴിയില്ല,’ അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്കിസ്ഥാൻ ക്രിക്കറ്റിനെ ഷെഹ്സാദ് രൂഷമായി വിമർശിക്കുന്നത് ഇതാദ്യമല്ല. 2020 ലോകകപ്പിൽ പാകിസ്ഥാൻ കാഴ്ചവച്ച ദയനീയ പ്രകടനത്തെയും താരം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ബാബർ അസം, ഷഹീൻ അഫ്രീദി, മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ, ഹാരിസ് റൗഫ് എന്നീ താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Read More
- പാരാലിമ്പിക്സ്;വെള്ളിതിളക്കത്തിൽ മനീഷ് നർവാൾ
- പാരാലിമ്പിക്‌സ് 2024: റെക്കോർഡ് നേട്ടവുമായി അവനി ലെഖാര; ഇന്ത്യയുടെ സ്വർണ വേട്ടക്കാർ ഇവർ
- സഞ്ജുവും ഗെയിലുമില്ല; എക്കാലത്തെയും മികച്ച ഐപിഎൽ ഇലവനുമായി അശ്വിൻ
- ജേക്കബ് ഓറം ന്യൂഡിലൻഡ് ബൗളിങ് പരിശീലകൻ
- പരിശീലനത്തിലേക്ക് മടങ്ങി ലയണൽ മെസ്സി
- പാരാലിമ്പക്‌സിന് പാരിസിൽ വർണാഭമായ തുടക്കം
- മികച്ച ഗോൾ സ്‌കോറർ; റൊണാൾഡോയ്ക്ക് ആദരവുമായി യുവേഫ
- ഐപിഎൽ 2025; ലക്‌നൗ സൂപ്പർ ജയൻ്റ്‌സ് മെന്ററായി സഹീർ ഖാൻ
- കൊലപാതകം തെളിയട്ടേ; ഷാക്കിബ് അൽ ഹസൻ ടീമിൽ തുടരുമെന്ന് ബിസിബി