ഇടുക്കി > ഇടുക്കി ചിന്നക്കനാലിൽ കാട്ടാനകൾ ഏറ്റുമുട്ടി. ചക്കക്കൊമ്പൻ, മുറിവാലൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന കാട്ടാനകളാണ് ഏറ്റുമുട്ടിയത്. ആക്രമണത്തിൽ മുറിവാലന് ഗുരുതരമായി പരിക്കേറ്റു. ചിന്നക്കനാൽ സിങ്കകണ്ടം ഭാഗത്തുവെച്ച് 21ന് ആനകൾ കൊമ്പുകോർത്തതിനെ തുടർന്ന് മുറിവാലന് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇതിനുശേഷവും ആനകൾ തമ്മിൽ ഏറ്റുമുട്ടി എന്നാണ് കരുതുന്നത്. വനംവകുപ്പ് അധികൃതർ ആനയെ നിരീക്ഷിച്ചുവരികയായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് ആനയെ അവശനിലയിൽ കണ്ടെത്തിയത്. വനംവകുപ്പ് അധികൃതർ ആനയ്ക്ക് ചികിത്സ നൽകുന്നുണ്ട്. മുറിവുകൾ ഗുരുതരമാണെന്നാണ് വിവരം.