കൽപ്പറ്റ
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ സമഗ്ര പുനരധിവാസമൊരുക്കാൻ മേപ്പാടിയോടു ചേർന്ന അഞ്ചിടങ്ങൾ പരിഗണനയിൽ. ടൗൺഷിപ്പിനായി കൽപ്പറ്റ നഗരസഭ, മേപ്പാടി, വൈത്തിരി, മൂപ്പൈനാട് പഞ്ചായത്തുകളിലെ പത്തിടങ്ങളിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് അഞ്ചിടങ്ങൾ കണ്ടെത്തിയത്. പരിസ്ഥിതി പ്രശ്നങ്ങൾക്ക് സാധ്യതയില്ലാത്ത, സുരക്ഷിതമായ സ്ഥലങ്ങളാണ് ഇവ. 86 മുതൽ 185 ഏക്കർവരെയുള്ള സ്ഥലങ്ങളാണ് ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്. ദുരന്തബാധിതരുടെ അഭിപ്രായവും നിർദ്ദേശങ്ങളും കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം.