പാരീസ് > പാരിസിൽ നടക്കുന്ന പാരലിമ്പിക്സിൽ സ്വർണം വെടിവച്ചിട്ട് ഇന്ത്യയയുടെ സ്റ്റാർ ഷൂട്ടർ അവനി ലെഖേര. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ് വിഭാഗത്തിലാണ് അവനി ലെഖേര സ്വർണം നേടിയത്. 249.7 സ്കോറുമായി അവനി ലെഖേര പാരാലിമ്പിക്സ് റെക്കോർഡിൽ ഇടംപിടിച്ചു. നാല് വർഷം മുമ്പ് ആവണി നേടിയ 249.6 എന്ന സ്കോറാണ് ഇത്തവണ പാരീസില്‍ തകർത്തത്. ഇതേ ഇനത്തിൽ മോണ അഗർവാൾ വെങ്കലം നേടി. മോണ 228.7 സ്കോറുമായാണ് മൂന്നാമതെത്തിയത്. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ് വിഭാഗത്തിൽ മനീഷ് നർവാൾ വെള്ളി മെഡൽ നേടി. വനിതകളുടെ 100 മീറ്ററിൽ ഇന്ത്യയുടെ പ്രീതി പാലിന് വെങ്കലം.