ഓക്ക്ലൻഡ്: മുൻ താരം ജേക്കബ് ഓറം ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിന്റെ പുതിയ ബൗളിങ് പരിശീലകൻ. ഇന്ത്യക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് ജേക്കബ് ഓറമിനെ ബൗളിങ് പരിശീലകനായി ന്യൂസിലൻഡ് നിയമിക്കുന്നത്. മുൻ ഓൾ റൗണ്ടറായ താരം ഷെയ്ൻ ജർഗൻസന്റെ പകരമാണ് സ്ഥാനമേൽക്കുന്നത്. ഒക്ടോബർ ഏഴിന് പരിശീലകനായി അദ്ദേഹം സ്ഥാനം ഏൽക്കുമെന്നാണ് വിവരം. വലംകൈയ്യൻ പേസറായ അദ്ദേഹം ന്യൂസിലൻഡിന് വേണ്ടി മൂന്ന് ക്രിക്കറ്റ് ലോകകപ്പുകളും നാല് ടി20 ലോകകപ്പുകളും കളിച്ചിട്ടുണ്ട്.
2023ലെ ഏകദിന ലോകകപ്പിനു ശേഷമാണ് ജർഗൻസൻ സ്ഥാനമൊഴിഞ്ഞത്. നേരത്തെയും ഓറം ന്യൂസിലൻഡ് പരിശീലക സംഘത്തിൽ അംഗമായിരുന്നു. കഴിഞ്ഞ വർഷം അവസാനം നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിന്റെ ബൗളിങ് ഉപദേശകനായിരുന്നു ഓറം.വിരമിച്ച ശേഷം 2014ൽ ന്യൂസിലൻഡ് എ ടീമിന്റെ പരിശീലകനായാണ് ഓറം കോച്ചിങ് കരിയറിനു തുടക്കമിട്ടത്. പിന്നീട് ന്യൂസിലൻഡ് വനിതാ ടീമിന്റെ ബൗളിങ് പരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ടി20 ഫ്രാഞ്ചൈസി പോരാട്ടങ്ങളിലും ഓറം കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. സൂപ്പർ സ്മാഷിൽ സെൻട്രൽ ഹിന്റ്സിന്റെ പരിശീലകനായിരുന്ന ഓറത്തിന്റെ കീഴിൽ ടീം ഫൈനൽ വരെ മുന്നേറി. അബുദാബി ടി10നിൽ സഹ പരിശീലകനായും എസ്എ20യിൽ മുംബൈ ഇന്ത്യൻസ് കേപ് ടൗണിന്റെ ബൗളിങ് പരിശീലകനുമായിരുന്നു ഓറം.ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബർ 16 മുതൽ 20 വരെ ബെംഗളൂരുവിൽ നടക്കും. ഒക്ടോബർ 24മുതൽ 28വരെ പൂനൈയിൽ രണ്ടാമത്തെ മത്സരവും നവംബർ ഒന്ന് മുതൽ അഞ്ച് വരെ രണ്ടാമത്തെ മത്സരവും നടക്കും.
Read More
- പരിശീലനത്തിലേക്ക് മടങ്ങി ലയണൽ മെസ്സി
- പാരാലിമ്പക്‌സിന് പാരിസിൽ വർണാഭമായ തുടക്കം
- മികച്ച ഗോൾ സ്‌കോറർ;റൊണാൾഡോയ്ക്ക് ആദരവുമായി യുവേഫ
- ഐപിഎൽ 2025; ലക്‌നൗ സൂപ്പർ ജയൻ്റ്‌സ് മെന്ററായി സഹീർ ഖാൻ
- കൊലപാതകം തെളിയട്ടേ; ഷാക്കിബ് അൽ ഹസൻ ടീമിൽ തുടരുമെന്ന് ബിസിബി
- ലോക ക്രിക്കറ്റിന്റെ തലപ്പത്തേക്ക് ജയ് ഷാ; ഏറ്റവും പ്രായം കുറഞ്ഞ ഐസിസി ചെയർമാൻ