തിരുവനന്തപുരം > സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസിൽ നടന് കുരുക്കായി സാഹചര്യത്തെളിവുകൾ. കേസിൽ പരാതിക്കാരിയുടെ വാദങ്ങൾ ശരിവയ്ക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പരാതിക്കാരിയായ നടിയും സിദ്ദിഖും മസ്കറ്റ് ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
കന്റോൺമെന്റ് എസിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ശേഖരിച്ച വിവരങ്ങളിൽ നിന്നുമാണ് തെളിവുകൾ ലഭിച്ചത്. ഹോട്ടലിലെ പരിശോധനയിൽ നിന്ന് രജിസ്റ്ററിലെയും കമ്പ്യൂട്ടറിലേയും വിവരങ്ങളാണ് കണ്ടെടുത്തത്. ഹോട്ടലിലെ ഗസ്റ്റ് രജിസ്റ്ററിൽ പേര് ചേർത്തിരുന്നുവെന്നായിരുന്നു നടിയുടെ മൊഴി. പരാതിയില്‍ പ്രിവ്യു ഷോയ്ക്കും ഇരുവരും ഒപ്പമുണ്ടായിരുന്നു എന്ന് നടി പറയുന്നു. 2016-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കേസിന്റെ അടുത്ത ഘട്ടമെന്നൊണം രഹസ്യമൊഴി മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തി മുന്നോട്ട് പോകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.