തിരുവനന്തപുരം
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ട് വ്യവസായവകുപ്പ് ആരംഭിക്കുന്ന ഓൺലൈൻ ഇ––കൊമേഴ്സ് പോർട്ടൽ കെഷോപ്പിയുടെ ഉദ്ഘാടനം വ്യാഴാഴ്ച വ്യവസായമന്ത്രി പി രാജീവ് നിർവഹിക്കും. പകൽ 12ന് ഹൈസിന്ത് ഹോട്ടലിലാണ് ഉദ്ഘാടനം. കെൽട്രോണിന്റെ സഹായത്തോടെ ബിപിടി (ബോർഡ് ഫോർ പബ്ളിക് സെക്ടർ ട്രാൻസ്ഫോർമേഷൻ) യുടെ മേൽനോട്ടത്തിലാണ് പോർട്ടൽ തയ്യാറാക്കിയത്.