കോവളം
അന്തരിച്ച മുൻ എൽഡിഎഫ് ജില്ലാ കൺവീനർ വി ഗംഗാധരൻ നാടാരുടെ കുടുംബാംഗങ്ങളെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ സന്ദർശിച്ചു. വെങ്ങാനൂർ മുള്ളുമുക്കിലെ വീട്ടിലെത്തിയ അദ്ദേഹം ഗംഗാധരൻ നാടാരുടെ മകൻ ഷെറിയോട് അനുശോചനം അറിയിച്ചു. മക്കളെയും കുടുംബാംഗങ്ങളെയും ഇ പി ജയരാജൻ ആശ്വസിപ്പിച്ചു. സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ, ഏരിയ കമ്മിറ്റി അംഗം ഉച്ചക്കട ചന്ദ്രൻ, വിഴിഞ്ഞം ലോക്കൽ സെക്രട്ടറി യു സുധീർ, ആർജെഡി നേതാക്കളായ വിഴിഞ്ഞം ജയകുമാർ, തെന്നുർക്കോണം ബാബു എന്നിവരും ഒപ്പമുണ്ടായി.