ഐപിഎൽ 2025 മെഗാ ലേലത്തിന് മുന്നോടിയായി മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ മെൻ്ററായി നിയമിച്ച് ലക്‌നൗ സൂപ്പർ ജയൻ്റ്‌സ്. 2018 മുതൽ 2022 വരെ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനൊപ്പം അഞ്ച് സീസണുകളിലുണ്ടായിരുന്ന സഹീറിൻ്റെ രണ്ടു വർഷത്തിന് ശേഷമുള്ള ഐപിഎൽ റീ എൻട്രിയാണ് പുതിയ നിയമനം.
ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ കഴിഞ്ഞ സീസണിനു മുൻപായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ മെന്ററായി ചുമതലയേറ്റിരുന്നു. ഇതോടെ ലക്‌നൗവിൽ മെന്റർ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഈ സ്ഥാനത്തേക്കാണ് സഹീർ എത്തിയിരിക്കുന്നത്. കൊൽക്കത്ത കഴിഞ്ഞ സീസണിൽ കിരീടം ഉയർത്തിയപ്പോൾ, ലഖ്‌നൗ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
Zaheer, Lucknow ke dil mein aap bohot pehle se ho 🇮🇳💙 pic.twitter.com/S5S3YHUSX0
— Lucknow Super Giants (@LucknowIPL) August 28, 2024
വിവിധ അന്താരാഷ്ട്ര ഫോർമ്മാറ്റുകളിലായി 610 വിക്കറ്റുകൾ നേടിയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളാണ് സഹീർ ഖാൻ. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ , ഡൽഹി ഡെയർഡെവിൾസ് എന്നീ ടീമുകൾക്കായി ഐപിഎല്ലിൽ കളിച്ചിട്ടുണ്ട്.
Zak is a Super Giant. More details here 👇https://t.co/05KCZpOCf6
— Lucknow Super Giants (@LucknowIPL) August 28, 2024
10 സീസണുകളിലായി, 100 മത്സരങ്ങളിൽ നിന്ന് 7.58 എക്കോണമി റേറ്റിൽ 102 വിക്കറ്റുകൾ ഐപിഎല്ലിൽ നേടിയിട്ടുണ്ട്. 2017-ൽ ഡൽഹി ഡെയർഡെവിൾസ് ക്യാപ്റ്റനായാണ് ഐപിഎല്ലിൽ നിന്ന് വിരമിച്ചത്. ഇതിനു പിന്നാലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും താരം വിരമിച്ചിരുന്നു.
ജസ്റ്റിൻ ലാംഗറാണ് നിലവിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മുഖ്യ പരിശീലകൻ. മുൻ ദക്ഷിണാഫ്രിക്കൻ പേസർ മോർണി മോർക്കൽ ഇന്ത്യൻ പുരുഷ ടീം പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം, ലക്‌നൗവിൽ ബൗളിംഗ് പരിശീലക സ്ഥാനവും ഒഴിഞ്ഞു കിടക്കുകയാണ്.
Read More:
- കൊലപാതകം തെളിയട്ടേ; ഷാക്കിബ് അൽ ഹസൻ ടീമിൽ തുടരുമെന്ന് ബിസിബി
- ലോക ക്രിക്കറ്റിന്റെ തലപ്പത്തേക്ക് ജയ് ഷാ; ഏറ്റവും പ്രായം കുറഞ്ഞ ഐസിസി ചെയർമാൻ
- ഐഎസ്എൽ; സെപ്റ്റംബർ 13ന് തുടങ്ങും
- വിരമിക്കൽ പ്രഖ്യാപിച്ച് ശിഖർ ധവാൻ
- ലൊസെയ്ൻ ഡയമണ്ട് ലീഗ്; നീരജിന് രണ്ടാം സ്ഥാനം
- യുട്യൂബിലും കിങ്ങായി ക്രിസ്റ്റ്യാനോ റൊണാൾഡോ
- ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
- പിആർ ശ്രീജേഷിന് രണ്ടു കോടി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
- ’16 രാജകീയ വർഷങ്ങൾ;’ വിരാട് കോഹ്ലിക്ക് അഭിനന്ദനവുമായി ജയ് ഷാ
- ഉറങ്ങാതെ ബലാലി; ഉയിരായി വിനേഷ് ഫോഗട്ട്