കൊച്ചി > ശിൽപ്പിയും സഹസംവിധായകനുമായ അനിൽ സേവ്യർ (39) അന്തരിച്ചു. ഫുട്ബോൾ കളിക്കിടെയുണ്ടായ ഹൃദയസ്തംഭനത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു.
അങ്കമാലി കേന്ദ്രീകരിച്ച് ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് കലാപരിശീലനം നടത്തി വരികയായിരുന്നു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍നിന്ന് ബിഎഫ്എയും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍നിന്ന് ശില്പകലയില് എംഎഫ്എയും നേടി. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവര്‍ത്തിച്ചിരുന്നു. പിതാവ്: പി.എ. സേവ്യർ, മാതാവ്: അല്‍ഫോണ്‍സ. സഹോദരൻ: അജീഷ് സേവ്യർ.