ഈ വർഷം ഒക്ടോബർ മുതൽ യുഎഇയിൽ നിടക്കാനിരിക്കുന്ന വനിതാ ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് ബിസിസിഐ ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. ഹർമൻപ്രീത് കൗറിന്റെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യയുടെ പെൺകരുത്ത് ലോകകപ്പ് ലക്ഷ്യംവച്ചിറങ്ങുക.
സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. മലയാളികളായ സജന സജീവനും ആശ ശോഭനയും 15അംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്. റിച്ച ഘോഷ്, യാസ്തിക ഭാട്ടിയ എന്നിവർ നിയുക്ത വിക്കറ്റ് കീപ്പർമാരായി ടീമിലുണ്ട്. ശ്രീലങ്കയിൽ നടന്ന വനിതാ ഏഷ്യാ കപ്പ് ടീമിൽ നിന്ന് ഒരു മാറ്റം മാത്രമാണ് ടീമിൽ കൊണ്ടുവന്നിട്ടുള്ളത്. ഉമ ചേത്രിക്ക് പകരം യാസ്തിക ഭാട്ടിയയെയാണ് 15 അംഗ ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്.
NEWS
Presenting #TeamIndia‘s squad for the ICC Women’s T20 World Cup 2024
#T20WorldCup pic.twitter.com/KetQXVsVLX
— BCCI Women (@BCCIWomen) August 27, 2024
വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (സി), സ്മൃതി മന്ദാന (വിസി), ഷഫാലി വർമ, ദീപ്തി ശർമ, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, യാസ്തിക ഭാട്ടിയ, പൂജ വസ്ത്രകർ, അരുന്ധതി റെഡ്ഡി , രേണുക സിംഗ് താക്കൂർ, ദയാലൻ ഹേമലത, ആശാ ശോഭന, രാധാ യാദവ്, ശ്രേയങ്ക പാട്ടീൽ, സജന സജീവൻ.
ട്രാവലിംഗ് റിസർവ്സ്: ഉമാ ചേത്രി, തനൂജ കൻവർ, സൈമ താക്കൂർ
നോൺ-ട്രാവലിംഗ് റിസർവ്സ്: രാഘ്‌വി ബിസ്ത്, പ്രിയ മിശ്ര
ഇന്ത്യയുടെ ലോകകപ്പ് മത്സരക്രമം
- ഒക്ടോബർ 4, വെള്ളി, ഇന്ത്യ v ന്യൂസിലാൻഡ്, ദുബായ്
- ഒക്ടോബർ 6, ഞായർ, ഇന്ത്യ v പാകിസ്ഥാൻ, ദുബായ്
- ഒക്ടോബർ 9, ബുധൻ, ഇന്ത്യ v ശ്രീലങ്ക, ദുബായ്
- ഒക്ടോബർ 13, ഞായർ, ഇന്ത്യ v ഓസ്ട്രേലിയ, ഷാർജ
Read More
- ഐഎസ്എൽ; സെപ്റ്റംബർ 13ന് തുടങ്ങും
- വിരമിക്കൽ പ്രഖ്യാപിച്ച് ശിഖർ ധവാൻ
- ലൊസെയ്ൻ ഡയമണ്ട് ലീഗ്; നീരജിന് രണ്ടാം സ്ഥാനം
- യുട്യൂബിലും കിങ്ങായി ക്രിസ്റ്റ്യാനോ റൊണാൾഡോ
- ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
- പിആർ ശ്രീജേഷിന് രണ്ടു കോടി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
- ’16 രാജകീയ വർഷങ്ങൾ;’ വിരാട് കോഹ്ലിക്ക് അഭിനന്ദനവുമായി ജയ് ഷാ
- ഉറങ്ങാതെ ബലാലി; ഉയിരായി വിനേഷ് ഫോഗട്ട്
- വിനേഷ് ഫോഗട്ടിന് രാജ്യത്തിന്റെ വൈകാരിക വരവേൽപ്പ്; ചിത്രങ്ങൾ