ഹേഗ്> ടാക്സി സേവന കമ്പനിയായ ഊബർ യൂറോപ്യൻ ഡ്രൈവർമാരുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചതായും യുഎസിലേക്ക് നൽകിയതായും ഡച്ച് ഡേറ്റ പ്രൊട്ടക്ഷൻ അതോറിറ്റി(ഡിപിഎ). 290 ദശലക്ഷം യൂറോയാണ് (2715 കോടി ഇന്ത്യൻ രൂപ) ഊബറിനു നേരെ പിഴ ചുമത്തിയത്.
ലൊക്കേഷൻ ഡാറ്റ, ഫോട്ടോകൾ, ടാക്സി ലൈസൻസുകൾ, പേയ്മെന്റ്, വിശദാംശങ്ങൾ, തിരിച്ചറിയൽ രേഖകൾ, ഡ്രൈവർമാരുടെ മെഡിക്കൽ ഡാറ്റ എന്നിവയുൾപ്പെടെ പ്രധാനപ്പെട്ട വിവരങ്ങളാണ് ഊബർ ശേഖരിച്ചത്. പിഴയ്ക്കെതിരെ അപ്പീൽ നൽകുമെന്നും ഊബറും അറിയിച്ചു.
രണ്ട് വർഷത്തിലേറെയായുള്ള ഊബറിന്റെ ഈ ഡാറ്റ കൈമാറ്റം യൂറോപ്യൻ യൂണിയന്റെ പൊതുവിവര സംരക്ഷണ നിയമങ്ങളുടെ (ജിഡിപിആർ) ലംഘനമാണെന്ന് അതോറിറ്റി ചെയർമാൻ അലീഡ് വൂൾഫ്സെൻ പറഞ്ഞു.