Scene No. 37 (A) of B 32 Muthal 44 Vare was never a coincidence. The name of the character (the perpetrator) was never coincidental. And a humble request to J Devika who constantly slams my film as a “Government Propaganda”. It is certainly a propaganda of someone who has gone through a harrowing experience exactly like this more than a decade ago and hasn’t still gotten over it. It is her way of venting her anger, her pain and her trauma that has haunted her for years. ഒരുപക്ഷേ, നിങ്ങൾക്കത് മനസ്സിലാവില്ലായിരിക്കും. But those who have undergone the same “scene” in their lives, probably from the same person, will definitely be able to resonate with my film.
സീൻ 37 എ
അകം (INT) – ഹോട്ടേൽ മുറി – പകൽ
രംഗം കരുണിന്റെയും റേച്ചലിന്റെയും കൂടിക്കാഴ്ചയിലേക്ക് മാറുന്നു. വിശാലമായ ഒരു സ്യുട്ട് റൂമിന്റെ സ്വീകരണമുറി. അവിടെ സോഫയിൽ റേച്ചൽ നിവർന്നിരിക്കുന്നു. കരുൺ പ്രസാദ് അവൾക്കഭിമുഖമായി മറ്റൊരു കസേരയിലും. കരുൺ പ്രസാദ് റേച്ചലിന്റെ മുഖത്തേക്കുതന്നെ അവളെ നിരീക്ഷിക്കുന്ന മട്ടിൽ താടിയ്ക്ക് കൈ കൊടുത്ത് നോക്കിയിരിക്കാണ്. അവൾ അയാളെ നോക്കണോ വേണ്ടയോ എന്നറിയാതെ ഇരുന്നു പരുങ്ങുന്നു. കരുൺ പ്രസാദ് തന്റെ മൗനമവസാനിപ്പിക്കുന്നു.
കരുൺ :
( റേച്ചലിന്റെ മുഖത്തു നിന്ന് നോട്ടം മാറാതെ അവളോടായി പറയുന്നു )
സീ.. തന്റെ അന്നുചെയ്ത പ്ലേയിൽ ഞാൻ കൺവിൻസ്ഡ് അല്ല. പക്ഷേ തനിക്ക് എന്തോ ഒരു പ്രത്യേകതയുണ്ട്. അന്ന് ചെയ്തതിൽ എന്തോ ഒരു ജനുവിനിറ്റി കുറവ് ഫീൽ ചെയ്തു. അതായത്… റിയാക്ഷൻസ് അത്ര ഉള്ളിൽ നിന്ന് വരുന്നതായി തോന്നിയില്ല.. ഞാൻ പറയുന്നത് മനസ്സിലായോ?
റേച്ചൽ :
( ചെറുതായി ചിരിക്കുന്നു )
ഉവ്വ് സർ..
റേച്ചൽ :
( ചോദിച്ചത് മനസ്സിലാവാത്ത പോലെ )
എന്താ സർ?
കരുൺ :
യൂ നീഡ് വാട്ടർ ഓർ സംതിങ്… കുടിക്കാൻ?
( കൈകൊണ്ട് ആംഗ്യം കാട്ടി ചോദിക്കുന്നു )
റേച്ചൽ :
നോ.. വേണ്ട സർ..
( കൈകൊണ്ട് വേണ്ടെന്ന് കാണിക്കുന്നു )
കരുൺ പ്രസാദ് :
ഓക്കേ.. (അല്പം മൗനം) ഒരുപക്ഷേ, തന്റെ കോ-ആക്ടറുടെ പ്രശ്നം കൊണ്ടായിരിക്കാം തന്റെ റിയാക്ഷന് ആത്മാർത്ഥത കുറവായിരുന്നു.
കരുൺ പ്രസാദ് തന്റെ ഇരിപ്പിടത്തിൽ നിന്ന് പതുക്കെ എഴുന്നേൽക്കുന്നു. അയാൾ സ്വീകരണമുറിയിൽ അങ്ങോട്ടുമിങ്ങോട്ടും എന്തോ ആലോചിക്കുന്ന മട്ടിൽ ഉലാത്തുന്നു. പെട്ടെന്നയാൾ നടത്തം നിർത്തി അവൾക്കു നേരെ നോക്കി മുറിയുടെ ഒരറ്റത്ത് നിൽക്കുന്നു.
കരുൺ പ്രസാദ് :
( അവളെ നോക്കുന്നു )
ഞാനൊന്ന് കാണിച്ചു തരട്ടെ?
റേച്ചൽ :
( ആവേശത്തിൽ )
ഓക്കേ സർ
കരുൺ പ്രസാദ് :
താൻ എഴുന്നേൽക്ക്.. ഇങ്ങോട്ട് വാ.. വാ.. ഞാൻ പറഞ്ഞുതരാം എന്താ ഉദ്ദേശിച്ചേ ന്ന് ..
റേച്ചൽ അയാളുടെ അടുത്തേക്ക് ഉത്സാഹത്തോടെ നടന്നു ചെല്ലുന്നു. അയാൾക്ക് അഭിമുഖമായി നിൽക്കുന്നു.
കരുൺ പ്രസാദ് :
( നാടകീയത കലർത്തി )
സീ.. എവെരി ആക്ഷൻ ഹാസ് എ റിയാക്ഷൻ.. ആ പ്രിൻസിപ്പിൾ ആണ് ഇവിടെയും… (അല്പം ആലോചിച്ചിട്ട്).. ഉദാഹരണത്തിന് , നമ്മൾ തമ്മിൽ വളരെ ചെറിയ പരിചയമേ ഉള്ളൂ.. പക്ഷേ, ഞാൻ തന്നെ ഓർക്കാപ്പുറത്ത് തൊടുന്നു… തൊട്ടോട്ടേ?? (അവളോടായി)
റേച്ചൽ :
ങാ, ഒക്കെ സർ.. ( അനുസരണയോടെ തലയാട്ടുന്നു )
കരുൺ പ്രസാദ് :
( റേച്ചലിന്റെ ദേഹത്തേക്ക് കൈകൾ കൊണ്ടുവന്ന് )
ഞാനാദ്യം തന്റെ കവിളിൽ പിടിക്കുന്നു… ( റേച്ചലിന്റെ കവിൾ തൊട്ടുകൊണ്ട് ).. അതിന് താൻ റിയാക്ടറ്റ് ചെയ്യുന്നില്ല.. കാരണം അത് തനിക്കത്ര പ്രശ്നമല്ല.. വാത്സല്യം കൊണ്ടുള്ള പിടുത്തമാവാലോ…
റേച്ചൽ മനസ്സിലായ മട്ടിൽ തലയാട്ടുന്നു. അരുൺ പ്രസാദ് അയാളുടെ കൈകൾ പതുക്കെ അവളുടെ കഴുത്തിലേക്ക് ഇറക്കുന്നു. അന്നേരം റേച്ചൽ ഒന്ന് ചെറുതായി മുഖം താഴ്ത്തി അയാളുടെ കൈകളിലേക്ക് നോക്കുന്നു…
കരുൺ പ്രസാദ് :
( പഠിപ്പിക്കുന്നതുപോലെ )
സീ.. തന്റെ റിയാക്ഷൻ മാറി.. ലുക്ക് അറ്റ് യൂവേഴ്സെൽഫ്.. കാരണം എന്റെ ആക്ഷൻ സാധാരണ പ്രണയം മൂലം ഉണ്ടാവുന്നതാണ്. പ്രണയിക്കാനുള്ള അടുപ്പം നമുക്കിടയിൽ ഇല്ലല്ലോ…
റേച്ചൽ ഇപ്പോൾ ചെറുതായി അസ്വസ്ഥയാവുന്നത് അവളുടെ മുഖത്തുനിന്ന് വായിക്കാം. എങ്കിലും അവൾ അത് കാര്യമായി പ്രകടിപ്പിക്കാതെ കരുൺ പ്രസാദിന്റെ പാഠങ്ങൾക്കു വഴങ്ങി നിൽക്കുന്നു. അയാൾ വീണ്ടും തന്റെ കൈകൾ അവളുടെ തോളത്തേക്കും അവിടെനിന്ന് അവളുടെ മാറിലേക്കും പതുക്കെ നീക്കാൻ തുടങ്ങുന്നു. പൊടുന്നനെ അവൾ ഒരു ഞെട്ടലിലെന്ന പോലെ അയാളുടെ കൈ തട്ടി മാറ്റുന്നു. അവൾ അയാളിൽനിന്ന് പെട്ടെന്ന് അകന്നു മാറി കിതയ്ക്കാൻ തുടങ്ങുന്നു.. ഇതുകണ്ട് അയാൾ ആവേശത്തിൽ അവളുടെ നേർക്ക് കൈചൂണ്ടി പറയുന്നു ..
കരുൺ പ്രസാദ് :
( ആവേശത്തോടെ )
നൗ യു സീ.. ഇതാണ്.. ഇതുപോലുള്ള റിയാക്ഷനാണ് എനിക്ക് വേണ്ടത്…
കിതപ്പും ഞെട്ടലും മാറാതെ അവൾ അല്പം നേരം അതേ നിൽപ്പിൽ നിൽക്കുന്നു.. കരുൺ പ്രസാദ് വീണ്ടും അവളുടെ അരികിലേക്കെത്തുന്നു. അവളുടെ തോളിൽ പിടിച്ചുകൊണ്ട് അയാൾ അവളെനോക്കി പതിഞ്ഞ് ചിരിക്കുന്നു.
കരുൺ പ്രസാദ് :
സീ.. യു ആർ ഡൂയിങ് വെൽ.. ലുക്ക് അറ്റ് മി.. ഐ നീഡ് മോർ സച് റിയാക്ഷൻസ്..
( അവളുടെ തോളിൽ നിന്ന് കൈകൾ വീണ്ടും ചലിപ്പിച്ചുകൊണ്ട് )
.. ലൈക്… ലൈക് വെൻ സംവൺ ഡസ് ദിസ് ടു യു..
ഇത് പറഞ്ഞുകൊണ്ട് അയാൾ അവളുടെ മാറിൽ പിടിച്ച് വീണ്ടുമൊന്ന് അമർത്തുന്നു. ഒരൊറ്റനിമിഷം കൊണ്ട് അവൾ അയാളുടെ മുഖത്തടിക്കുന്നു. എന്നിട്ടയാളെ ശക്തിയായി തള്ളിമാറ്റുന്നു.
റേച്ചൽ :
( സകല ശക്തിയുമെടുത്ത് ആക്രോശിക്കുന്നു )
പ്ഫാ… മതിയെടോ തന്റെ പഠിപ്പിക്കൽ..
കരുൺ പ്രസാദ് :
( നാടകീയതയോടെ )
യെസ്.. ഇതാണ് എനിക്കു വേണ്ടത് .. യെസ്
റേച്ചൽ :
( ആക്രോശിക്കുന്നു )
ഛി നിർത്തടോ തന്റെ നാടകം.. താനെന്തു കരുതി ഈ പേരിൽ അങ്ങ് മുതലെടുക്കാം എന്നോ..? താനടക്കം ഇതാണല്ലേ..
കരുൺ പ്രസാദ് :
( പരുങ്ങലോടെ ചിരിച്ച് )
റിലാക്സ്.. ടേക്ക് ഇറ്റ് ഈസി..
കരുൺ പ്രസാദ് അവളെ ആശ്വസിപ്പിക്കാനെന്ന മട്ടിൽ അടുത്തേക്ക് വരുന്നു. അയാൾ അടുത്ത് വരുംതോറും അവൾ പുറകോട്ട് മാറുന്നു..
റേച്ചൽ :
( അവൾ അലറി വിളിക്കുന്നു )
അടുത്ത് വരരുത്… കൊല്ലും ഞാൻ …
ദൃശ്യം അടുത്ത സീനിലേക്ക് കട്ട് ചെയ്യുന്നു (ഡയറക്റ്റ് കട്ട്