പാക്കിസ്ഥാനെ പത്തു വിക്കറ്റിന് പരാജയപ്പെടുത്തി ചരിത്ര വിജയമാണ് ഞായറാഴ്ച ബംഗ്ലാദേശ് സ്വന്തമാക്കിയത്. പാകിസ്ഥാനെതിരെ ആദ്യമായാണ് ടെസ്റ്റിൽ ബംഗ്ലാദേശ് വിജയിക്കുന്നത്. ടെസ്റ്റിൽ 13 തവണ ഇരുരാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടിയപ്പോൾ 12 തവണയും പാക്കിസ്ഥാനൊപ്പമായിരുന്നു വിജയം. ഏകദേശം 23 വർഷം പഴക്കമുള്ള ചരിത്രമാണ് തിരുത്തപ്പെട്ടത്.
കനത്ത തോൽവിക്ക് പിന്നാലെ ആരാധകരും മുൻ ക്രിക്കറ്റ് താരങ്ങളും പാക്കിസ്ഥാൻ ടീമിനെതിരെ ചോദ്യമുയർത്തി രംഗത്തെത്തിയിരുന്നു. മുൻ പാകിസ്ഥാൻ ബാറ്റർ റമീസ് രാജ, ടീമിൻ്റെ തോൽവിക്ക് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് പ്രതികരിച്ചിരുന്നു. ഏഷ്യാ കപ്പിൽ ഇന്ത്യൻ താരങ്ങൾ പാകിസ്ഥാൻ ബൗളർമാരെ കനത്ത രീതിയിൽ പ്രഹരിച്ചതോടെയാണ് ഇതെല്ലാം ആരംഭിച്ചതെന്നാണ് റമീസിന്റെ പ്രതികരണം.
‘ഓന്നാമതായി, ടീം സെലക്ഷനിൽ പിഴവുണ്ടായി. ഒരു സ്‌പെഷ്യല്‍ സ്പിന്നറെ ടീമിലെടുത്തില്ല. രണ്ടാമതായി ടീം ഫാസ്റ്റ് ബൗളർമാരെ ആശ്രയിച്ചിരുന്ന കാലം അവസാനിച്ചു. കഴിഞ്ഞ ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലാണ് അതിന്റെ തുടക്കം. അന്ന് പേസ് ബോളിങ്ങിന് തികച്ചും അനുകൂലമായ സാഹചര്യങ്ങളിൽ പാക്കിസ്ഥാൻ പേസർമാരെ ഇന്ത്യൻ ബാറ്റർമാർ ശക്തമായി പ്രഹരിച്ചു. അന്നു മുതൽ പാക്കിസ്ഥാൻ പേസ് ബോളർമാർക്ക് ഒരുതരം ആത്മവിശ്വാസ പ്രതിസന്ധിയുണ്ടായി. ടീമിന്റെ പേസ് ആക്രമണത്തിനെതിരെ ഏറ്റവും നല്ല പ്രതിരോധം പ്രത്യാക്രമണമാണെന്ന് ഇന്ത്യ തെളിയിച്ചു.’
‘ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർമാർ നന്നായി പന്തെറിഞ്ഞു. എന്നാൽ പാക്കിസ്ഥാൻ ബൗളർമാർക്ക് പഴയ പ്രതാപത്തോടെ പന്തെറിയാനായില്ല. പാകിസ്ഥാന് ആ ട്രാക്കിൽ ഒരു ഔട്ട് ആൻ്റ് ഔട്ട് ഫാസ്റ്റ് ബൗളർ ഇല്ലാതിരുന്നതിനാൽ, ബംഗ്ലാദേശ് പോലും, ആ ലൈനപ്പോടെ പാക് പേസർക്കെതിരെ ഉയർന്നു നിന്നു. 125-135 കിലോ മീറ്റര്‍ വേഗത്തിൽ പന്തെറിഞ്ഞ ബംഗ്ലാദേശിന് മുന്നിൽ പാക് ബാറ്റർമാർക്ക് അടിപതറി. പാക് ക്യാപ്റ്റൻ ഷാൻ മസൂദിന് മത്സരത്തിന്റെ സാഹചര്യം മനസിലാക്കാനായില്ല,’ റമീസ് രാജ പറഞ്ഞു.
Read More
- ഐഎസ്എൽ; സെപ്റ്റംബർ 13ന് തുടങ്ങും
- വിരമിക്കൽ പ്രഖ്യാപിച്ച് ശിഖർ ധവാൻ
- ലൊസെയ്ൻ ഡയമണ്ട് ലീഗ്; നീരജിന് രണ്ടാം സ്ഥാനം
- യുട്യൂബിലും കിങ്ങായി ക്രിസ്റ്റ്യാനോ റൊണാൾഡോ
- ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
- പിആർ ശ്രീജേഷിന് രണ്ടു കോടി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
- ’16 രാജകീയ വർഷങ്ങൾ;’ വിരാട് കോഹ്ലിക്ക് അഭിനന്ദനവുമായി ജയ് ഷാ
- ഉറങ്ങാതെ ബലാലി; ഉയിരായി വിനേഷ് ഫോഗട്ട്
- വിനേഷ് ഫോഗട്ടിന് രാജ്യത്തിന്റെ വൈകാരിക വരവേൽപ്പ്; ചിത്രങ്ങൾ