കൊച്ചി> ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പഴുതടച്ച അന്വേണം ഉണ്ടാകണമെന്ന് നടൻ പൃഥ്വിരാജ്. സിനിമാ മേഖലയിൽ നിന്നും ഉയർന്നുവന്ന ആരോപണത്തിൽ പഴുതടച്ച അന്വേഷണം ഉണ്ടാകണം. കുറ്റകൃത്യം തെളിയിച്ച് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. ആരോപണങ്ങൾ കള്ളമാണെന്ന് തെളിയിക്കപ്പെട്ടാൽ മറിച്ചും ശിക്ഷയുണ്ടാകണം. പരാതികൾ കൈകാര്യം ചെയ്യുന്നതിൽ അമ്മ സംഘടനയ്ക്ക് വീഴ്ചകൾ സംഭിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്ട്ട് പ്രസിദ്ധീകരിച്ചതില് ഒരു ഞെട്ടലുമില്ല. കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരില് ഒരാള് താനാണ്. സിനിമാ മേഖലയില് സ്ത്രീകള് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തുവാനും എങ്ങനെയൊരു സുരക്ഷിതമായ തൊഴിലിടം സാധ്യമാകും എന്നതിനെക്കുറിച്ച് ചിന്തിക്കാനുമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാകണം. ഞാൻ അനുഭവിച്ചിട്ടില്ല എന്നത് കൊണ്ട് അങ്ങനെ ഒരു ഗ്രൂപ്പ് ഇല്ലെന്ന് പറയൻ കഴിയില്ല. അമ്മ ശക്തമായ നിലപാട് എടുക്കണം. ഒരു പദവിയിൽ ഇരിക്കുന്നവർ ആരോപണം നേരിടുമ്പോൾ പദവി ഒഴിയുക തന്നെ വേണം. എന്നാൽ സിനിമയിൽ വിലക്കും പാടില്ല. വിലക്കിന്റെ കാര്യത്തിൽ പാർവതിക്ക് മുമ്പ് നിങ്ങൾക്ക് മുമ്പിലുള്ള ആദ്യത്തെ ഉദാഹരണം ഞാനല്ലേ എന്നും പൃഥ്വിരാജ് ചോദിച്ചു.