ലുസെയ്ൻ> പത്താം തവണയും ലോകറെക്കോഡ് പുതുക്കി പോൾവോൾട്ടിൽ എതിരാളികളില്ലാതെ കുതിക്കുകയാണ് സ്വീഡന്റെ അർമാൻഡ് ഡുപ്ലന്റിസ്. സിലേഷ്യ ഡയമണ്ട് ലീഗിൽ 6.26 മീറ്റർ ദൂരം താണ്ടിയാണ് ഇരുപത്തിനാലുകാരൻ പുതിയ ലോക റെക്കോഡ് കുറിച്ചത്.
പാരിസ് ഒളിമ്പിക്സിലെ തന്റെ 6.25 മീറ്റർ റെക്കോഡാണ് താരം തിരുത്തിയത്. 2016ൽ ഫ്രാൻസിന്റെ റനൗഡ് ലാവില്ലെയ്ൻ കുറിച്ച 6.16 മീറ്റർ ഉയരം 2020ൽ മറികടന്നാണ് ഡുപ്ലെന്റിസ് റെക്കോഡുകളുടെ തോഴനായത്. നാല് വർഷത്തിനിടെ 6.26 മീറ്ററിലെത്തുമ്പോൾ ചരിത്രം വഴിമാറിക്കൊണ്ടേയിരിക്കുന്നു.