മുംബൈ: പുതിയ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടങ്ങൾക്ക് സെപ്റ്റംബർ 13ന് തുടക്കമാകും. കൊൽക്കത്തയിൽ നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും മുൻ ജേതാക്കളായ മുംബൈ സിറ്റി എഫ്സിയും തമ്മിലാണ് ഉദ്ഘാടന മത്സരം. സെപ്റ്റംബർ 15ന് തിരുവോണ ദിനത്തിലാണ് കൊച്ചി നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം. പഞ്ചാബ് എഫ്‌സിയാണ് എതിരാളികൾ. ഇത്തവണ 13 ടീമുകളാണ് ലീഗിലുള്ളത്.
കഴിഞ്ഞ സീസണിലെ ഐ ലീഗ് ജേതാക്കളായ മുഹമ്മദൻസാണ് പുതിയ ടീം. കൊൽക്കത്തയിൽ സെപ്തംബർ 16ന് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെയാണ് മുഹമ്മദൻസിന്റെ അരങ്ങേറ്റം. ഈസ്റ്റ് ബംഗാളും ബഗാനും മുഹമ്മദൻസുമടക്കം മൂന്ന് കൊൽക്കത്ത ടീമുകളാണ് ഇത്തവണ ലീഗിൽ മാറ്റുരക്കുന്നത്.
ഐ-ലീഗ് ചാമ്പ്യൻമാരായ മുഹമ്മദൻ സ്‌പോർട്ടിങ്് ക്ലബ്ബിനൊപ്പം 13 ടീമുകളാണ് ഇത്തവണ ഐഎസ്എല്ലിന്റെ ഭാഗമാകുന്നത്. ഇതോടെ കൊൽക്കത്തയിൽ നിന്ന് മൂന്ന് ടീമുകളാണ് ഇത്തവണ മത്സരിക്കുക. സെപ്റ്റംബർ 16 ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കൊൽക്കത്തയിലെ കിഷോർ ഭാരതി ക്രിരംഗനിലാണ് മുഹമ്മദൻസിന്റെ ആദ്യ മത്സരം.
കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ
സെപ്റ്റംബർ 22- ഈസ്റ്റം ബംഗാൾ (ഹോം)
സെപ്റ്റംബർ 29- നോർത്ത്ഈസ്റ്റ് യുണൈറ്റഡ് (എവെ)
ഒക്ടോബർ 3- ഒഡീഷ എഫ്സി (എവെ)
ഒക്ടോബർ 20- മുഹമ്മദൻസ് സ്പോട്ടിം?ഗ് ക്ലബ് (എവെ)
ഒക്ടോബർ 25- ബംഗളുരു എഫ്സി (ഹോം)
നവംബർ 3- മുംബൈ സിറ്റി എഫ്സി (എവെ)
നവംബർ 7- ഹൈദരാബാദ് എഫ്സി (ഹോം)
നവംബർ 24- ചെന്നൈയൻ എഫ്സി (ഹോം)
നവംബർ 28- എഫ്സി ഗോവ (ഹോം)
ഡിസംബർ 7-ബംഗളൂരു എഫ്സി (എവെ)
ഡിസംബർ 14- മോഹൻ ബഗാൻ (എവെ)
ഡിസംബർ 22- മുഹമ്മദൻസ് (ഹോം)
ഡിസംബർ 29- ജംഷദ്പൂർ എഫ്സി (എവെ)
Read More
- വിരമിക്കൽ പ്രഖ്യാപിച്ച് ശിഖർ ധവാൻ
- ലൊസെയ്ൻ ഡയമണ്ട് ലീഗ്; നീരജിന് രണ്ടാം സ്ഥാനം
- യുട്യൂബിലും കിങ്ങായി ക്രിസ്റ്റ്യാനോ റൊണാൾഡോ
- ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
- പിആർ ശ്രീജേഷിന് രണ്ടു കോടി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
- ’16 രാജകീയ വർഷങ്ങൾ;’ വിരാട് കോഹ്ലിക്ക് അഭിനന്ദനവുമായി ജയ് ഷാ
- ഉറങ്ങാതെ ബലാലി; ഉയിരായി വിനേഷ് ഫോഗട്ട്
- വിനേഷ് ഫോഗട്ടിന് രാജ്യത്തിന്റെ വൈകാരിക വരവേൽപ്പ്; ചിത്രങ്ങൾ