Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

ഇസ്രയേൽ ഹിസ്‌ബുള്ള സംഘർഷം രൂക്ഷമാകുന്നു

by News Desk
August 26, 2024
in WORLD
0
ഇസ്രയേൽ-ഹിസ്‌ബുള്ള-സംഘർഷം-രൂക്ഷമാകുന്നു
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

ടെൽ അവീവ്
ലബനനിലേക്ക് ഞായറാഴ്ച പുലർച്ചെ 40 തവണ മിസൈൽ ആക്രമണം നടത്തി വീണ്ടും പ്രകോപനം സൃഷ്ടിച്ച് ഇസ്രയേൽ. 100 സെനിക വിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു. 320 കത്യുഷ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ലബനനിലെ സായുധസംഘടനയായ ഹിസ്ബുള്ള തിരിച്ചടിച്ചു. കഴിഞ്ഞ മാസം ബെയ്റൂട്ടിൽവച്ച് തങ്ങളുടെ സൈനിക കമാൻഡർ ഫുവദ് ഷുക്കൂറിനെ വധിച്ചതിന് തിരിച്ചടി നൽകുമെന്ന് ഹിസ്ബുള്ള പ്രഖ്യാപിച്ചിരിക്കവെയാണ് മധ്യപൗരസ്ത്യദേശത്തെയാകെ അപകടത്തിലാക്കുംവിധം ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയത്. ഹിസ്ബുള്ളയുടെ കൂടുതൽ ആക്രമണം ഉണ്ടാകുമെന്ന ഭയത്തിൽ, ഇസ്രയേലിൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇസ്രയേലിലേക്കുള്ള ആദ്യഘട്ട തിരിച്ചടി അവസാനിച്ചതായി ഹസ്ബുള്ള അറിയിച്ചു. സംഘർഷം വ്യാപിക്കാതിരിക്കാൻ സഖ്യരാജ്യങ്ങളുമായി അടിയന്തര ചർച്ച നടത്തിയെന്ന് ലബനൻ പ്രധാനമന്ത്രി നജീബ് മികാതി പറഞ്ഞു. എന്നാൽ, ആക്രമണം അവസാനിച്ചെന്ന് കരുതേണ്ടതില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി.

ഹിസ്ബുള്ള ആക്രമണം മുൻകൂട്ടി കണ്ടാണ് തങ്ങൾ ആക്രമിച്ചതെന്നാണ് ഇസ്രയേലിന്റെ വാദം. ഇസ്രയേലിലേക്ക് വന്ന ആയിരക്കണക്കിന് റോക്കറ്റുകൾ സൈന്യം പ്രതിരോധിച്ചതായി നെതന്യാഹു അടിയന്തര മന്ത്രിസഭായോഗത്തെ അറിയിച്ചു. ഇസ്രയേലിന്റെ 11 സൈനികത്താവളങ്ങളും ബാരക്കുകളും ഗോലാൻ കുന്നുകളും ആക്രമിച്ചതായി ഹിസ്ബുള്ള പറഞ്ഞു. ഇസ്രയേലിന്റെ വടക്കേ അറ്റത്തെ തീരമേഖലയായ നഹാരിയയിൽ ഇസ്രയേൽ സൈനിക ബോട്ട് ഹിസ്ബുള്ള ആക്രമണത്തിൽ തകരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ലബനനിൽ മൂന്നുപേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്രയേലിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വടക്കൻ ഇസ്രയേലിലാകെ ഞായർ ഉച്ചവരെ തുടർച്ചയായി വ്യോമാക്രമണ മുന്നറിയിപ്പ് സൈ റണുകൾ മുഴങ്ങിക്കൊണ്ടിരുന്നു. ബെൺ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു.

സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് അമേരിക്ക പറഞ്ഞു. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, യോവ് ഗാലന്റുമായി സംസാരിച്ചു. ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാനായി അമേരിക്ക യുദ്ധക്കപ്പലും അന്തർവാഹിനിയുമടക്കം മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ഗാസയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ചർച്ചകൾ ഈജിപ്തിന്റെ നേതൃത്വത്തിൽ കെയ്റോയിൽ നടക്കാനിരിക്കെയാണ് ആക്രമണം. ഗാസയിൽ വെടിനിർത്തലുണ്ടായാൽ ആക്രമണം അവസാനിപ്പിക്കുമെന്ന് ഹിസ്ബുള്ള വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ചർച്ചകൾ നയിക്കുന്ന ഈജിപ്തിനെയടക്കം പ്രകോപിപ്പിക്കുന്ന നിലപാടുകളാണ് ഇസ്രയേൽ തുടരുന്നത്. ഗാസ–- ഈജിപ്ത് അതിർത്തിയിലെ സൈനികമുക്ത മേഖലയായ ഫിലാഡൽഫി ഇടനാഴിയിൽനിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നും വ്യക്തമാക്കി.

അതേസമയം, ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകിയ ഹിസ്ബുള്ള നടപടിയെ ഹമാസും പലസ്തീൻ ഇസ്ലാമിക് ജിഹാദും ഹൂതികളും അഭിനന്ദിച്ചു.
ഇസ്രയേൽ–- ഹിസ്ബുള്ള സംഘർഷം മേഖലയെയാകെ ബാധിക്കുന്ന യുദ്ധമായി മാറാൻ സാധ്യതയുണ്ടെന്ന് ജോർദാനും ഈജിപ്തും മുന്നറിയിപ്പ് നൽകി.
അതിനിടെ, ശനിയാഴ്ച ഇസ്രയേൽ സൈന്യം 71 ഗാസ നിവാസികളെക്കൂടി കൊന്നൊടുക്കി. മധ്യനഗരമായ ദെയ്ർ അൽ ബലായിലേക്ക് കൂടുതൽ ടാങ്കുകൾ എത്തുന്നതായും റിപ്പോർട്ട്.

Previous Post

സുനിതയുടെ മടക്കം ഡ്രാഗൺ പേടകത്തിൽ; സ്റ്റാർലൈനർ 
തിരിച്ചുകൊണ്ടുവരും

Next Post

മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമണത്തിൽ നടപടിവേണം : ജെഎൻയു വിദ്യാർഥി യൂണിയൻ

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
മാധ്യമ-പ്രവർത്തകർക്കെതിരായ-ആക്രമണത്തിൽ-നടപടിവേണം-:-ജെഎൻയു-വിദ്യാർഥി-യൂണിയൻ

മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമണത്തിൽ നടപടിവേണം : ജെഎൻയു വിദ്യാർഥി യൂണിയൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.