തിരുവനന്തപുരം> സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾ അനുഭവിക്കുന്ന ലൈംഗിക ആരോപണങ്ങൾ അന്വേഷിക്കാൻ ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
ഉയർന്ന വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ മേൽനോട്ടം ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ്. ഐജിപി ജി സ്പർജൻകുമാർ, ഡിഐജി എസ് അജീത ബീഗം, ക്രൈംബ്രാഞ്ച് എസ്പി മെറിൻ ജോസഫ്, കോസ്റ്റൽ പോലീസ് എഐജി ജി പൂങ്കുഴലി, പൊലീസ് അക്കാദമി അസി. ഡയറക്ടർ ഐശ്വര്യ ഡോങ്ക്റെ, എഐജി അജിത്ത് വി, ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനൻ എന്നിവരാണ് സംഘത്തിലുള്ളത്.