ജെറുസലേം > ഇസ്രയലിൽ അടുത്ത 48 മണിക്കൂർ സമയത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹിസ്ബുള്ളയുടെ ആക്രമണ ഭീഷണിയെ തുടർന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം. പ്രതിരോധമന്ത്രി യോആവ് ഗാലന്റ് ആണ് രാജ്യാവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
പ്രധാന കമാന്‍ഡര്‍ ഫോദ് ഷുക്കര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെതിരെ ഡ്രോണ്‍, റോക്കറ്റ് ആക്രമണം നടത്തുമെന്ന പ്രഖ്യാപനം ഹിസ്ബുള്ളയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനത്തിൽ ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നും പ്രധാന കേന്ദ്രങ്ങള്‍ അടയ്ക്കണമെന്നും നിർദേശിക്കുന്നു.
ഹിസ്ബുള്ളയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേൽ ലെബനനിലേക്ക് ആക്രമണം ആരംഭിച്ചിട്ടുണ്ട്.