പാരിസ് > സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമായ ടെലഗ്രാമിന്റെ സിഇഒ പാവേൽ ദുരോവ് അറസ്റ്റിൽ. ഫ്രാൻസിലെ ലെ ബോർഗ്വേ വിമാനത്താവളത്തിൽ വച്ചാണ് പാവേൽ ദുരോവ് അറസ്റ്റിലായതെന്നാണ് വിവരം. ഇന്നലെ വൈകിട്ടാണ് അറസ്റ്റ് ചെയ്തത്. അസർബൈജാനിലെ ബാക്കുവിൽ നിന്ന് ഫ്രാൻസിൽ എത്തിയപ്പോഴാണ് അറസ്റ്റ്.
ടെലഗ്രാമിന്റെ ക്രിമിനൽ ഉപയോഗം നിയന്ത്രിക്കുന്നതിൽ പാവൽ ഡ്യൂറോവ് പരാജയപ്പെട്ടുവെന്നാണ് ആരോപണം. ഇത് സംബന്ധിച്ച കേസിൽ കോടതിയിൽ ഹാജരാകാനിരിക്കെയാണ് അറസ്റ്റ്. തട്ടിപ്പ്, ലഹരിക്കടത്ത്, സൈബർ ആക്രമണം, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ദുരോവിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. 2013ലാണ് ദുരോവ് ടെലഗ്രാം സ്ഥാപിക്കുന്നത്.