കാഞ്ഞങ്ങാട്> പൊട്ടന് തെയ്യത്തിന്റെ തോറ്റരചയിതാവും മലബാറിലെ ആദ്യ നവോത്ഥാന നായകനുമായ കുര്മ്മല് എഴുത്തച്ചന്റെ സ്മരണാര്ഥം നോര്ത്ത് കോട്ടച്ചേരി റെഡ്സ്റ്റാര് യൂത്ത് സെന്റര് എര്പ്പെടുത്തിയ 9–ാത് പുരസ്കാരം ദേശാഭിമാനി സീനിയര് ന്യൂസ് എഡിറ്റര് അനില്കുമാര് എ വിക്ക്. സാംസ്കാരിക– മാധ്യമ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരമെന്ന് സമിതി ഭാരവാഹികള് അറിയിച്ചു.10000 രൂപയും വെങ്കലശില്പവും അടങ്ങിയ അവാര്ഡ് തിരുവോണ നാളില് നോര്ത്ത് കോട്ടച്ചേരിയില് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില് സിപിഐഎം കേന്ദ്രകമ്മറ്റിയംഗം ഡോ തോമസ് എൈസക് സമ്മാനിക്കും.
75 കൃതികള് അനില്കുമാര് രചിച്ചിട്ടുണ്ട്.ചരിത്രത്തിനൊപ്പം നടന്ന ഒരാള് ‘വരലാത്രുടന് പയനിത്ത മാമനിതര്’എന്ന പേരിലും ഗീബല്സ് ചിരിക്കുന്ന ഗുജറാത്ത് ‘ഗീബല്സ് സിരിക്കും ഗുജറാത്ത്’ എന്ന പേരിലും തമിഴിലും ഇറങ്ങി മികച്ച ജീവചരിത്രത്തിനുള്ള സാഹിത്യ അക്കാദമി അവാര്ഡ്, വൈജ്ഞാനിക കൃതിക്കുള്ള അബുദാബി ശക്തി പുരസ്കാരം , ടെലിവിഷന് സാഹിത്യ പരിപാടിക്കുള്ള സംസ്ഥാന സര്ക്കാരിന്റെ വിഷ്വല് എന്റര്ടൈന്മെന്റ് അവാര്ഡ്,രാജീവന് കാവുമ്പായി സ്മാരകമാധ്യമ പുരസ്കാരം, സമഗ്ര സംഭാവനയ്ക്കുള്ള തുളുനാട്മാസിക , കണ്ണാടി അവാര്ഡുകള് എന്നിവ നേടി.
ഫ്രാങ്ക്ഫര്ട് അന്താരാഷ്ട്ര പുസ്തകോത്സവത്തില് പങ്കെടുത്തിരുന്നു. ജക്കാര്ത്തയില് നടന്ന ഈസ്റ്റ് ഏഷ്യാ മീഡിയാ പ്രോഗ്രാമില് ഇന്ത്യന് സംഘാംഗമായിരുന്നു. ഗോഡ്സെ, പാതി, ചാത്തമ്പള്ളി വിഷകണ്ഠന് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഡോ ലേഖയാണ് ഭാര്യ. ഡോ. അനുലക്ഷ്മിയും(ഇംഗ്ലണ്ട് )അഖില്ശിവനും( അംബേദ്കര് സര്വകലാശാല ദില്ലി)മക്കള്. മഹേഷ് മോഹന്കുമാര് (ഇംഗ്ലണ്ട്) മരുമകന്.
വാര്ത്താ സമ്മേളനത്തില് പുരസ്കാര സമിതി ചെയര്മാന് ഡോ സി ബാലന് അംഗങ്ങളായ ഡോ എ അശോകന്, ടി കെ നാരായണന്, എം വി രാഘവന് ശിവജിവെള്ളിക്കോത്ത് എ.വി സഞ്ജയന് എന്നിവര് സംബന്ധിച്ചു