തിരുവനന്തപുരം> സഹകരണ സൊസൈറ്റിയിൽ നിന്നും നിക്ഷേപകരുടെ 10 കോടിയിലധികം രൂപ തട്ടിയ ബിജെപി നേതാക്കൾക്കെതിരെ കേസ്. ബിജെപിയുടെ നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തകരപ്പറമ്പ് ശാഖയിലെ 11 ബോർഡ് അംഗങ്ങൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
85 പേരാണ് ഇതുവരെ ഫോർട്ട് പൊലീസിൽ പരാതി നൽകിയത്. ഇതിൽ മൂന്ന് പേരുടെ പരാതിയിലാണ് ഇന്നലെ രാത്രി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സൊസൈറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസെടുത്തത്. ബിജെപി നേതാവ് എം എസ് കുമാർ സംഘത്തിന്റെ മുൻ പ്രസിഡന്റായിരുന്നു. ഇദ്ദേഹത്തിന്റെ പേരിലും കേസെടുത്തിട്ടുണ്ട്.
നിലവിൽ അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിലാണ് സൊസൈറ്റിയെന്നും ബോർഡംഗങ്ങൾ ഇപ്പോൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. 2004ലാണ് സംഘം പ്രവർത്തനം ആരംഭിച്ചത്. മണക്കാട്, ശാസ്തമംഗലം, കണ്ണമൂല എന്നിവടങ്ങളിലും ശാഖയുണ്ട്.