കാഠ്മണ്ഡു
അണ്ടർ 20 സാഫ് ചാമ്പ്യൻഷിപ് ഫുട്ബോളിൽ ഇന്ത്യ സെമിയിൽ. ഗ്രൂപ്പിലെ അവസാനകളിയിൽ മാലദ്വീപിനെ ഒരു ഗോളിന് കീഴടക്കിയാണ് മുന്നേറ്റം. സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ ബംഗ്ലാദേശാണ് എതിരാളി. മാലദ്വീപിനെതിരെ കളിയുടെ അവസാനഘട്ടത്തിൽ മംഗ്ലെൻതാങ് കിപ്ഗെൻ ആണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. 95–-ാംമിനിറ്റിലായിരുന്നു ഗോൾ.















