Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഓണക്കിറ്റ് വിതരണം; സപ്ലൈകോയ്ക്ക് 34.29 കോടി അനുവദിച്ചു: മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

by News Desk
August 21, 2024
in KERALA
0
ഓണക്കിറ്റ്-വിതരണം;-സപ്ലൈകോയ്ക്ക്-34.29-കോടി-അനുവദിച്ചു:-മന്ത്രിസഭായോ​ഗ-തീരുമാനങ്ങൾ
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും 13 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാൻ മന്ത്രിസഭായോ​ഗത്തിൽ തീരുമാനം. ഇതിന് 34.29 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിച്ചു. റേഷൻകടകൾ മുഖേനയാണ് വിതരണം. ആകെ 5,99,000 കിറ്റുകളാണ് വിതരണം ചെയ്യുക.

തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, എന്നീ ഇനങ്ങളോടൊപ്പം തുണിസഞ്ചിയും നൽകും.

സർക്കാർ, എയ്ഡഡ് സ്കൂളൂകളിൽ അധിക തസ്തികകൾ

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളൂകളിൽ 2023-2024 അധ്യയന വർഷത്തിൽ നടത്തിയ തസ്തികനിർണ്ണയ പ്രകാരം, സർക്കാർ മേഖലയിലെ 513 സ്കൂളുകളിലായി 957 അധിക തസ്തികകളും, 699 എയ്ഡഡ് സ്കൂളുകളിലായി 1368 അധിക തസ്തികകളും അനുവദിക്കും.

ആകെ 1212 സ്കൂളുകളിൽ നിന്നും 2325 അധ്യാപക, അനധ്യാപക അധികതസ്തികകളാണ് അനുവദിക്കുക. പ്രതിമാസം 8,47,74,200 രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാകും. 2023 ഓക്ടോബർ ഒന്ന് മുതലാണ് പ്രാബല്യം.

മലബാർ ഇൻറർനാഷണൽ പോർട്ട് & സെസ് ലിമിറ്റഡിൻറെ കരട് പദ്ധതി റിപ്പോർട്ടിന് അംഗീകാരം

മലബാർ ഇൻറർനാഷണൽ പോർട്ട് & സെസ് ലിമിറ്റഡിൻറെ കരട് പദ്ധതി റിപ്പോർട്ടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് (സിഎംഡി) തയ്യാറാക്കി സമർപ്പിച്ച സാമ്പത്തിക ഘടന റിപ്പോർട്ട് അംഗീകരിച്ച് നടപടി സ്വീകരിക്കും. പദ്ധതിയുടെ തുടർന്നുള്ള ഘട്ടങ്ങളിലെ വികസനത്തിന് സർക്കാരിന് അധിക സാമ്പത്തിക ബാധ്യതകൾ ഉണ്ടാകാതിരിക്കാൻ കൺസഷണയർക്ക് ലഭിക്കുന്ന വരുമാനത്തിൻ്റെ ഒരു ഭാഗം പദ്ധതിയുടെ തുടക്കം മുതൽ തന്നെ സർക്കാരിന് ഷെയർ ചെയ്യേണ്ടതാണെന്ന വ്യവസ്ഥ EOIൽ ഉൾപ്പെടുത്തും. കേന്ദ്ര സർക്കാരിൽ നിന്ന് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (VGF) ലഭ്യമാക്കുന്നതിനും തത്വത്തിൽ അംഗീകാരം നൽകി.

സംസ്ഥാന സർക്കാർ തുറമുഖ വകുപ്പിന് കീഴിൽ നടപ്പാക്കുന്ന പ്രധാന പദ്ധതിയാണ് കണ്ണൂർ അഴീക്കൽ അന്താരാഷ്ട്ര ​ഗ്രീൻഫീൽഡ് പോർട്ടും അതോടനുബന്ധിച്ച് ഇൻഡസ്ട്രിയൽ പാർക്ക് / പ്രത്യേക സാമ്പത്തിക മേഖലകൾ എന്നിവയുടെ വികസനവും. ഇതിനായി മലബാർ ഇൻ്റർനാഷണൽ പോർട്ട് & സെസ് ലിമിറ്റഡ് എന്ന പേരിൽ പ്രത്യേക കമ്പനി മുഖ്യമന്ത്രി ചെയർമാനായി രൂപീകരിച്ചിട്ടുണ്ട്. 14.1 മീറ്റർ ആഴമുള്ളതും 8000-75,000 DWT അല്ലെങ്കിൽ 5000 TEU വരെ ശേഷിയുള്ള പനമാക്സ് വലിപ്പമുള്ള കണ്ടയിനർ കപ്പലുകൾക്ക് എത്തിച്ചേരാൻ സാധിക്കുന്നതരത്തിലുള്ള തുറമുഖ വികസനവും വ്യവസായ പാർക്കുകൾ / പ്രത്യേക സമ്പത്തിക മേഖലകൾ വഴി മലബാറിൻറെ വ്യവസായ വാണിജ്യ വികസനത്തിനുമാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്.

പദ്ധതി പ്രദേശത്തെ വിശദമായ മണ്ണ് പരിശോധന ( ജിയോ ടെക്നിക്കൽ ഇൻവസ്റ്റിഗേഷൻ) പൂർത്തിയാക്കി. അന്തിമ റിപ്പോർട്ട് 2022 ജനുവരിയിൽ ലഭിച്ചിട്ടുണ്ട്. തുടർന്ന് സാങ്കേതിക കൺസൾട്ടൻറ് സമർപ്പിച്ച ഡിസൈൻ റിപ്പോർട്ട് പ്രകാരം പുലിമുട്ട് ഡിസൈൻ മാറ്റങ്ങൾ വരുത്തേണ്ടതാണെന്ന് കണ്ടു. ഐഐടി മദ്രാസ് പരിശോധിച്ച് ബ്രേക്ക് വാട്ടർ ഫൗണ്ടേഷൻ മാറ്റിക്കൊണ്ടുള്ള ശുപാർശകളോടെ ഡിസൈൻ റിപ്പോർട്ട് സാങ്കേതിക കൺസൾട്ടൻറ് തയ്യാറാക്കി. വിശദമായ പാരിസ്ഥിതിക പഠനങ്ങളും മറ്റു നടപടിക്രമങ്ങളും പുരോഗമിച്ചു വരുന്നു.

കയറ്റുമതി – ഇറക്കുമതി വ്യാപാരം വർദ്ധിപ്പിക്കുന്നതിനും തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസനത്തിനും പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. . ഇതിൻ്റെ കൺസൾറ്റൻറ്, ടാറ്റ കൺസൾട്ടിംഗ് എഞ്ചിനീയേഴ്സ് ലിമിറ്റഡ് (TCE) പ്രത്യേക സാമ്പത്തിക മേഖലകളുടെ (Special Economic Zones) ഇൻസെപ്ഷൻ റിപ്പോർട്ട് 2021 മാർച്ചിലും, ഹിന്റ്റർലാൻഡ് ബിസിനസ് പൊട്ടൻഷ്യൽ റിപ്പോർട്ട് 2022 മാർച്ചിലും സമർപ്പിച്ചു. വ്യവസായ പാർക്കുകളുടെ വികസനത്തിനും മറ്റുമായി കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിൽ ഭൂമി ഏറ്റെടുക്കുന്നതിനും കൈമാറുന്നതിനുമുള്ള പ്രാരംഭ നടപടികളും മാസ്റ്റർപ്ലാനും തയ്യാറാക്കുകയാണ്.

തസ്തിക

പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രോണിക്സ് വിഭാഗം) എറണാകുളം സെക്ഷൻ ഓഫീസിൽ ഹൈക്കോടതിയുടെ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കുന്നതിന് 55200- 115300 രൂപ ശമ്പള സ്കെയിലിൽ ഒരു അസിസ്റ്റൻറ് എഞ്ചിനിയർ തസ്തിക സൃഷ്ടിക്കും.

ടെണ്ടർ അംഗീകരിക്കും

തിരുവനന്തപുര ജില്ലയിലെ വഴയില – പഴകുറ്റി – കച്ചേരിനട – പതിനൊന്നാംമൈൽ എന്നിവയെ ബന്ധിപ്പിക്കുന്ന കരകുളം ഫ്ലൈഓവർ നിർമ്മാണത്തിന് നിലവിലുള്ള മാനദണ്ഡങ്ങളിൽ ഇളവു വരുത്തി ടെണ്ടർ അംഗീകരിക്കും.

അംഗീകാരം നൽകി

വെസ്റ്റ് കോസ്റ്റ് കനാൽ വികസനത്തിന് പുനരധിവസിപ്പിക്കേണ്ടി വരുന്ന കഠിനംകുളം ഗ്രാമപഞ്ചായത്തിലെ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന കുടുംബങ്ങളുടെ 112 കെട്ടിടങ്ങളുടെ ആകെ അംഗീകൃത മൂല്യനിർണയ തുകയായ 9,16,52,406 രൂപയ്ക്ക് അംഗീകാരം നൽകി.

ജലനിധിയെ ഉൾപ്പെടുത്തും

കേരള വാട്ടർ അതോറിറ്റി നടപ്പിലാക്കുന്ന ജൽജീവൻ മിഷൻ പദ്ധതികൾക്കായി അനുവദനീയമായ ഭൂമിയുടെ ഉപയോഗാനുമതി വാട്ടർ അതോറിറ്റിയ്ക്ക് നൽകുവാൻ നിയമങ്ങളിൽ ഇളവ് വരുത്തി ജില്ലാകളക്ടർക്കു അനുവാദം നൽകിയ ഉത്തരവിൻ്റെ പരിധിയിൽ ജലനിധിയെ കൂടി ഉൾപ്പെടുത്തും.

Previous Post

പ്രധാന വേഷത്തിൽ ഹാഷിറും ടീമും; വാഴ 2 പ്രഖ്യാപിച്ചു

Next Post

ശാരദാ മുരളീധരന്‍ ചീഫ് സെക്രട്ടറിയാകും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ശാരദാ-മുരളീധരന്‍-ചീഫ്-സെക്രട്ടറിയാകും

ശാരദാ മുരളീധരന്‍ ചീഫ് സെക്രട്ടറിയാകും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.