തിരുവല്ല
സംസ്ഥാന സീനിയർ വനിതാ ഫുട്ബോളിൽ കാസർകോട് ജേതാക്കൾ. ഫൈനലിൽ തൃശൂരിനെ 2–-1ന് തോൽപ്പിച്ചു. ഇരട്ടഗോൾ നേടിയ പി മാളവികയാണ് വിജയശിൽപ്പി. തൃശൂരിനായി പകരക്കാരി ലിയ ജോസ് ലക്ഷ്യം കണ്ടു.
ഷൂട്ടൗട്ടിൽ കോഴിക്കോടിനെ 4–-3ന് വീഴ്ത്തി ഇടുക്കി മൂന്നാംസ്ഥാനം നേടി. തിരുവല്ലയിൽ നടന്ന സമാപനസമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ സമ്മാനദാനം നിർവഹിച്ചു.















