ടൂറിൻ
ഇറ്റാലിയൻ ഫുട്ബോൾ ലീഗിൽ മുൻ ചാമ്പ്യൻമാരായ യുവന്റസ് ജയിച്ചുതുടങ്ങി. 21 വർഷത്തിനുശേഷം ലീഗിലേക്ക് തിരിച്ചെത്തിയ കോമോയെ മൂന്ന് ഗോളിന് മുക്കി. സ്പാനിഷ് മുൻ മധ്യനിരക്കാരൻ സെസ്ക് ഫാബ്രിഗാസാണ് കോമോയുടെ പരിശീലകൻ. സാമുവൽ എംബാൻഗുള, തിമോത്തി വിയ്യ, ആൻഡ്രിയ കാമ്പിയാസോ എന്നിവർ യുവന്റസിനായി ഗോളടിച്ചു. പുതിയ പരിശീലകൻ തിയാഗോ മോട്ടയ്ക്കുകീഴിൽ നന്നായി തുടങ്ങാനും അവർക്കായി. ഇറ്റലിയുടെ മുൻ മധ്യനിരക്കാരനാണ് മോട്ട. നാലുവർഷത്തിനുശേഷം ആദ്യകിരീടമാണ് യുവന്റസ് ലക്ഷ്യമിടുന്നത്.















