കണ്ണൂർ > ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഗൗരവമുള്ളതാണെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണം. ഇന്ത്യയിൽ സിനിമാമേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ച ആദ്യ സംസ്ഥാനം കേരളമാണ്. സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വി വസീഫും ഒപ്പമുണ്ടായി