മനില> ഫലിപ്പീൻസിൽ ഈ വർഷത്തെ ആദ്യത്തെ എംപോക്സ് രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. സമീപകാലത്ത് മറ്റ് രാജ്യങ്ങളിലേക്കൊന്നുംയാത്ര ചെയ്തിട്ടില്ലാത്ത 33 വയസ്സുകാരനായ യുവാവിലാണ് രോഗലക്ഷണങ്ങൾ കണ്ടതെന്ന് ഫിലിപ്പീൻസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആഫ്രിക്കൻ രാജ്യമായ കോംഗോയിലും സമീപരാഷ്ട്രങ്ങളിലും വൈറസ് രോഗമായ എംപോക്സ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാൻ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചിരുന്നു.