കൊച്ചി
സാഹോദര്യത്തിലും കൂട്ടായ്മയിലുമാണ് സഭ മുന്നേറേണ്ടതെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. സിറോ മലബാർ സഭയുടെ 32–-ാമത് സുന്നഹദോസിന്റെ മൂന്നാം സമ്മേളനം സഭാകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെയും വിലങ്ങാട്ടെയും ദുരിതബാധിതർക്ക് സഹായവും പുനരധിവാസവും ഉറപ്പാക്കാൻ സഭ കൂടെയുണ്ടാകും. അവരുടെ വേദനയിൽ പങ്കുചേരുന്നു. പാലാ രൂപത ആതിഥേയത്വം വഹിക്കുന്ന സിറോ മലബാർസഭയുടെ അഞ്ചാമത് മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ ഒരുക്കങ്ങൾ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ സംസാരിച്ചു.സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ ചർച്ചകൾ ആരംഭിച്ചു. 31ന് സമാപിക്കും.