തിരുവനന്തപുരം
സിനിമ മേഖലയിൽ ഇത്തരമൊരു പഠനം സർക്കാർ മുൻകൈ എടുത്തു നടത്തുന്നത് ആദ്യമായിട്ടാകാം. തൊഴിലിടത്തിൽ എന്തെല്ലാമാണ് നടക്കുന്നതെന്ന സമഗ്രമായ അന്വേഷണം നടത്തിയ സർക്കാരിന്റെയും ഡബ്ല്യുസിസിയുടെയും പ്രവർത്തനം അഭിനന്ദനാർഹമാണ്. ഈ റിപ്പോർട്ട് പുറത്ത് വന്നപ്പോൾ സമാധാനം തോന്നുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയുന്ന തൊഴിലിടമായി മാറാൻ സിനിമാമേഖലയ്ക്ക് കഴിയുമെന്നാണ് വിശ്വാസം.