ചെന്നൈ > സംവിധായകരായ എബ്രിഡ് ഷൈനും ജിബു ജേക്കബും ഒരുമിക്കുന്നു. ഭീകരൻ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒരുമിക്കുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഭീകരന്റെ തിരക്കഥയെഴുതുന്നത് എബ്രിഡ് ഷൈനാണ്. ആദ്യമായാണ് ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുന്നത്. സിനിമയിൽ ഗുരുവായൂരമ്പല നടയില്‍, വാഴ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ജോമോൻ ജ്യോതിർ പ്രധാന വേഷത്തിലെത്തുന്നു.
ഇരു സംവിധായകരുടേരുടെയും നിര്‍മ്മാണപങ്കാളിത്തത്തിലുള്ള ജെ&എ സിനിമാസാണ് സിനിമ നിർമ്മിക്കുന്നത്. ചിത്രത്തെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.