അന്താരാഷ്ട്ര ക്രിക്കറ്റിൽ 16 വർഷങ്ങൾ പൂർത്തിയാക്കിയ ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലിക്ക് അഭിനന്ദനവുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ. 16 വർഷം മുമ്പ് തുടങ്ങിയ കോഹ്ലിയുടെ ഇതിഹാസ യാത്രയിൽ താരത്തെ “രാജാവ്” എന്ന് വിശേഷിപ്പിച്ചാണ് ജയ് ഷാ എക്സിലൂടെ അഭിനന്ദനം അറിയിച്ചത്.
’16 വര്‍ഷം മുമ്പ് ഈ ദിവസമാണ് 19 വയസുകാരനായ വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ചുവടുവച്ചത്. ഇതിഹാസ കരിയറിന്റെ തുടക്കമായിരുന്നു അത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 16 വര്‍ഷം പൂര്‍ത്തിയാക്കിയ രാജാവിന് എല്ലാവിധ അഭിനന്ദനങ്ങളും,’ ജയ് ഷാ എക്സില്‍ കുറിച്ചു.
16 years ago today, a 19-year-old @imVkohli stepped onto the international stage for the first time, marking the beginning of what has become a truly legendary career. Congratulations to the King on completing 16 years in international cricket! pic.twitter.com/Q6U17q6nP1
— Jay Shah (@JayShah) August 18, 2024
35 കാരനായ വിരാട് കോഹ്ലി 2008ൽ ശ്രീലങ്കയ്ക്കെതിരെയാണ് തൻ്റെ അന്താരാഷ്ട്ര കരിയർ ആരംഭിച്ചത്. ആദ്യ മത്സരത്തിൽ 12 റൺസ് മാത്രമാണ് കോഹ്ലിക്ക് നേടാൻ സാധിച്ചത്. എന്നാൽ വലംകൈയ്യൻ ബാറ്റ്സ്മാൻ പിന്നീട് സൃഷ്ടിച്ചത് ചരിത്രമാണ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്ററിൽ ഒരാളായ കോഹ്ലിയുടെ വളർച്ച ഒരിക്കലും എളുപ്പമായിരുന്നില്ല.
കരിയറിന്റെ പല ഘട്ടങ്ങളിലായി കോഹ്ലി പിന്നിട്ട വെല്ലുവിളികൾ അനേകമാണ്. ഏകദിന ക്രിക്കറ്റിൽ നിലവിലെ ഏറ്റവും മികച്ച കളിക്കാരനായി കണക്കാക്കപ്പെടുന്ന കോഹ്ലി, 50 സെഞ്ചുറികൾ ഇതുവരെ നേടി. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന നേട്ടമാണ് ഇതിലൂടെ കിങ് കോഹ്ലി സ്വന്തമാക്കിയത്.
295 മത്സരങ്ങളിൽ നിന്ന് 58.18 ശരാശരിയിൽ 13,906 റൺസാണ് താരത്തിന്റെ ഏകദിന നേട്ടം. ടി20യിൽ, 125 മത്സരങ്ങളിൽ 137.04 സ്ട്രൈക്ക് റേറ്റോടെ 4,188 റൺസും, ടെസ്റ്റ് ഫോർമ്മാറ്റിൽ, 113 മത്സരങ്ങളിൽ നിന്ന് (191 ഇന്നിംഗ്സ്) 49.15 ശരാശരിയിൽ 29 സെഞ്ചുറികളും 30 അർധസെഞ്ചുറികളും ഉൾപ്പെടെ 8,848 റൺസും താരം നേട്ടി.
മൂന്നു ഫോർമ്മാറ്റുകളിലുമായി, 533 മത്സരങ്ങളിൽ നിന്ന് 53.35 ശരാശരിയിൽ 26,942 റൺസാണ് കോഹ്ലിയുടെ ഇതുവരെയുള്ള സമ്പാദ്യം. 80 സെഞ്ചുറികളും 140 അർദ്ധ സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. സച്ചിൻ ടെണ്ടുൽക്കറിന് പിന്നിലായി, ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺ സ്കോററാണ് ആരാധകർ കിങ് കോഹ്ലി എന്ന് വിശേഷിപ്പിക്കുന്ന വിരാട് കോഹ്ലി.
Read More
- ഉറങ്ങാതെ ബലാലി; ഉയിരായി വിനേഷ് ഫോഗട്ട്
- വിനേഷ് ഫോഗട്ടിന് രാജ്യത്തിന്റെ വൈകാരിക വരവേൽപ്പ്; ചിത്രങ്ങൾ
- വിനേഷിന് വീരോചിത വരവേൽപ്പ് നൽകി ഇന്ത്യ
- ഇന്ത്യൻ പതാകയുമായി നിൽക്കുന്ന ആ ചിത്രങ്ങൾ ഇപ്പോഴും എന്നെ വേട്ടയാടുന്നു: വിനേഷ് ഫോഗട്ട്
- ഇന്ത്യക്ക് നിരാശ:വിനേഷ് ഫോഗട്ടിന്റെ അപ്പീൽ തള്ളി
- മോണി മോർക്കർ ഇന്ത്യയുടെ ബൗളിങ് പരിശീലകൻ
- ശ്രീജേഷിനൊപ്പം വിരമിച്ച് പതിനാറാം നമ്പർ ജേഴ്സിയും
- ശ്രീജേഷിന് അഭിമാനത്തോടെ പടിയിറക്കം