തിരുവനന്തപുരം > സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെർമിറ്റിൽ ഇളവുമായി സർക്കാർ. ഇനി മുതല് കേരളം മുഴുവൻ ഓട്ടോറിക്ഷകള്ക്ക് ഓടാൻ കഴിയും. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം. ഓട്ടോറിക്ഷ യൂണിയൻ സിഐടിയു കണ്ണൂർ മാടായി ഏര്യ കമ്മിറ്റി നൽകി അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിലെ ഇളവ്.
പെർമിറ്റിൽ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റ് ആയി രജിസ്ട്രർ ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവർമാർ ഉറപ്പുവരുത്തണമെന്ന് എസ്ടിഎ നിർദേശിച്ചിട്ടുണ്ട്. ‘ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ്’ എന്ന രീതിയിൽ പെർമിറ്റ് സംവിധാനം മാറ്റും.
സമീപ ജില്ലയിൽ 20 കിലോമീറ്റർ ദൂരം കൂടി ഓടാം എന്ന വാക്കാലും അനുമതിയുണ്ടായിരുന്നു. പുതിയ തീരുമാനത്തോടെ കേരളത്തിൽ എവിടെയും ഓട്ടോകൾക്ക് ഓട്ടം പോകാം.