ന്യൂഡൽഹി: ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് വേദികളുടെ നവീകരണത്തിന് പണം അനുവദിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം, കറാച്ചിയിലെ നാഷണൽ സ്റ്റേഡിയം, റാവൽപിണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം എന്നിവയുടെ നവീകരണത്തിനാണ് പണം അനുവദിച്ചത്. നേരത്തെ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് തുടങ്ങാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്റ്റേഡിയങ്ങൾ നവീകരിക്കാത്തത് ഏറെ വിവാദമായിരുന്നു. മൂന്ന് വേദികളുടെയും നവീകരണത്തിനായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് 12.80 ബില്യൺ രൂപ അനുവദിച്ചതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി 19നാണ് ചാമ്പ്യൻസ് ലീഗ് തുടങ്ങുന്നത്. മാർച്ച് ഒൻപതിന് അവസാനിക്കും.
പാക്കിസ്ഥാനിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ ശോചനീയാവസ്ഥ നേരത്തെയും വാർത്തകളിൽ ഇടം നേടിയിരുന്നു. അടുത്തിടെ മുൻ ക്രിക്കറ്റ് താരം വസീം അക്രമിനോട് പുതിയ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ നിർമ്മിക്കാത്തതിനെപ്പറ്റി മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ഉള്ളവ പോലും പരിപാലിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘ഞങ്ങൾക്ക് മൂന്ന് സ്റ്റേഡിയങ്ങൾ പരിപാലിക്കാൻ പോലും കഴിയില്ല, പിന്നെ എങ്ങനെ പുതിയത് നിർമ്മിക്കാനാകും. പുതിയത് ഉണ്ടാക്കുന്നത് സ്വപ്‌നം കാണാൻ മാത്രമേ കഴിയു’-വസീം അക്രം പറഞ്ഞു.
അതേ സമയം ഫെബ്രുവരിയിൽ തുടങ്ങുന്ന ചാമ്പ്യൻസ് ലീഗിൽ ഇന്ത്യ പങ്കെടുക്കോമോയെന്ന് കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. 2017ന് ശേഷം ഇന്ത്യൻ ടീം പാക്കിസ്ഥാനിൽ മത്സരങ്ങളിൽ പങ്കെടുത്തിട്ടില്ല. പാക്കിസ്ഥാന് പുറത്താണ് 2017ന് ശേഷം ഇരുടീമുകളും മത്സരിച്ചിട്ടുള്ളത്.
Read More
- ഇന്ത്യക്ക് നിരാശ:വിനേഷ് ഫോഗട്ടിന്റെ അപ്പീൽ തള്ളി
- മോണി മോർക്കർ ഇന്ത്യയുടെ ബൗളിങ് പരിശീലകൻ
- ശ്രീജേഷിനൊപ്പം വിരമിച്ച് പതിനാറാം നമ്പർ ജേഴ്സിയും
- ശ്രീജേഷിന് അഭിമാനത്തോടെ പടിയിറക്കം
- അഭിമാനം വാനോളം; ഹോക്കിയിൽ ഇന്ത്യക്ക് പൊന്നുപോലൊരു വെങ്കലം
- സ്വർണ്ണം എറിഞ്ഞിടാൻ നീരജ് ഇന്ന് കളത്തിലിറങ്ങും