ദമാസ്കസ് > ജോർദാൻ- സിറിയ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തി. 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസ് പറഞ്ഞു. ലെബനനിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി.
ആദ്യം 5.4 രേഖപ്പെടുത്തിയ ഭൂകമ്പ തീവ്രത പിന്നീട് കുറയുകയായിരുന്നു. 25ഓളം പേർക്ക് നിസാര പരിക്കുകളുണ്ടായതായി സിറിയൻ നഗരമായ ഹമയിലെ ആരോഗ്യവകുപ്പ് ഉദ്യാഗസ്ഥർ പറഞ്ഞു. സിറിയയിലെ പല നഗരങ്ങളിലും ആളുകൾ പരിഭ്രാന്തരായി കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഓടിയതായി ന്യൂസ് എജൻസിയായ സന(SANA) റിപ്പോർട്ട് ചെയ്തു. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.