ന്യൂഡൽഹി> പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി നേടിയ വെങ്കലമെഡലുമായി ഹോക്കിതാരങ്ങൾ ഡൽഹിയിലെത്തി. രാവിലെ 11ഓടെയാണ് മലയാളി താരം പി ആർ ശ്രീജേഷും സംഘവും ഡൽഹി വിമാനത്താവളത്തിലെത്തിയത്.
മലയാളി താരം ശ്രീജേഷിന്റെ കരുത്തിൽ സ്പെയിനിനെ തോൽപ്പിച്ചാണ് 52 വർഷത്തിനുശേഷം തുടർച്ചയായ ഒളിമ്പിക്സിൽ ഇന്ത്യ മെഡലിൽ മുത്തമിട്ടത്. കഴിഞ്ഞതവണ ടോക്യോയിലും വെങ്കലം നേടിയിരുന്നു. 1968, 1972 ഒളിമ്പിക്സുകളിലാണ് അവസാനമായി അടുത്തടുത്തായി മെഡൽ നേടിയത്.
#WATCH | India’s #Bronze medal-winning Men’s Hockey team players show their medals as they arrive in Delhi.#OlympicGames pic.twitter.com/0y7m1DlGSQ
— ANI (@ANI) August 13, 2024