തിരുവനന്തപുരം
ഭാവി കേരളത്തിന്റെ വികസനപാത എന്തായിരിക്കണമെന്ന് ചിന്തിച്ച് ഇതിനായി പ്രവർത്തിച്ച നേതാവാണ് സി അച്യുതമേനോനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെറ്റുകൾ കണ്ടാൽ തിരുത്തുന്നതിനും വഴി തെറ്റിയാൽ ഇത് വിളിച്ചുപറയുന്നതിനും പാർടിയെ പഠിപ്പിച്ചതിലൊരാൾ അദ്ദേഹമാണ്. മ്യൂസിയം ജങ്ഷനിൽ മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു ബിനോയ് വിശ്വം.
സംഘാടകസമിതി ചെയർമാൻ മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. കൺവീനർ മാങ്കോട് രാധാകൃഷ്ണൻ, അച്യുതമേനോന്റെ മകൻ ഡോ. രാമൻകുട്ടി, സിപിഐ അഖിലേന്ത്യ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ്ബാബു, പി സന്തോഷ് കുമാർ എംപി, കെ പി രാജേന്ദ്രൻ, സംസ്ഥാന അസി. സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരൻ, പി പി സുനീർ എംപി, പന്ന്യൻ രവീന്ദ്രൻ, സത്യൻ മൊകേരി, ടി വി ബാലൻ, ഇ എസ് ബിജിമോൾ, ടി ടി ജിസ്മോൻ, പി കബീർ എന്നിവർ സംസാരിച്ചു. ശിൽപം നിർമ്മിച്ച ഉണ്ണി കാനായിക്ക് ബിനോയ് വിശ്വം ഉപഹാരം നൽകി.