തൃശൂർ > കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ രക്ഷപ്പെട്ട ശ്രീലങ്കൻ പൗരൻ പിടിയിൽ. തമിഴ്നാട്ടിൽ നിന്ന് മോഷ്ടിച്ച ബോട്ടിൽ കടൽ മാർഗം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അജിത് കിഷൻ പെരേര പിടിയിലായത്. ശ്രീലങ്കൻ നാവികസേനയാണ് ഇയാളെ പിടികൂടിയത്.
അവശനിലയിൽ ബോട്ടിൽ കണ്ടെത്തുകയായിരുന്നു. ലഹരിക്കടത്തിന് കൊച്ചി മട്ടാഞ്ചേരിയിൽ നിന്ന് കോസ്റ്റൽ പൊലീസാണ് അജിത് കിഷനെ പിടികൂടിയത്. വിയ്യൂർ ജയിലിൽ റിമാൻഡിലായിരുന്നു അജിത് കിഷൻ. തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് രക്ഷപ്പെട്ടത്.