പാരീസ്: ഗുസ്തിയിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷ ഉയർത്തിയ റീതിക ഹൂഡ ക്വാട്ടറിൽ പുറത്തായി. വനിതകളുടെ 76 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഇനത്തിലാണ് ക്വാട്ടർ ഫൈനലിലെത്തിയ റീതിക പരാജയപ്പെട്ടത്. കിർഗിസ്ഥാൻ താരം മെഡെറ്റ് കിസിയോടാണ് റീതിക പോരാടി തോറ്റത്. 1-1 എന്ന സ്കോറിൽ പൊരുതിയെങ്കിലും കൗണ്ട് ബാക്ക് റൂളിൽ താരം പുറത്താകുകയായിരുന്നു.
ആദ്യ റൗണ്ടിൽ, ഹംഗറിയുടെ ബെർണാഡെറ്റ് നാഗിയെ 12-2ന് പരാജയപ്പെടുത്തിയാണ് റീതികയുടെ ക്വാട്ടറിൽ പ്രവേശിച്ചത്. 76 കിലോഗ്രാം വിഭാഗത്തിൽ ഒളിംപിക്സിൽ ക്വാട്ടർ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിത താരം കൂടിയാണ് റീതിക ഹൂഡ. കഴിഞ്ഞ വർഷം നടന്ന അണ്ടർ 23 ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ റീതിക, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയാണ്. സീനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിലും 72 കിലോഗ്രാം വിഭാഗത്തിൽ റീതിക വെങ്കല മെഡലം നേടിയിട്ടുണ്ട്.
HEART-BREAK REETIKA HOODA 💔
– She fought so so hard, just 21 years old, got a bright future in Wrestling. pic.twitter.com/Qge2jcWmj1
— Johns. (@CricCrazyJohns) August 10, 2024
ലോവർ വെയ്റ്റ് ക്ലാസിൽ വർഷങ്ങളോളം മത്സരിച്ചതിന് ശേഷമാണ് ഒളിമ്പിക്‌സിൽ 72 കിലോയിൽ നിന്ന് 76 കിലോഗ്രാം വിഭാഗത്തിലേക്ക് റീതിക മാറിയത്. വെള്ളിയാഴ്ച, പോർട്ടറിക്കോയുടെ ഡാരിയൻ ക്രൂസിനെ 13-5ന് തകർത്ത് ഇന്ത്യയുടെ അമൻ സെഹ്‌റാവത്ത് പാരീസ് ഒളിമ്പിക്‌സിൽ വെങ്കലം നേടിയിരുന്നു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി ആകെ ആറ് മെഡലുകളാണ് പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യ ഇതുവരെ നേടിയിരിക്കുന്നത്. ഒളിമ്പിക്‌സ് പതിനഞ്ചാം ദിവസം പിന്നിടുമ്പോൾ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 33 സ്വർണ്ണം,39 വെള്ളി, 39 വെങ്കലം ഉൾപ്പടെ 111 മെഡലുകളാണ് അമേരിക്ക നേടിയത്. രണ്ടാം സ്ഥാനത്ത് ചൈനയും, മൂന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയയുമാണ്.
Read More
- ഒളിമ്പിക്സ്; ഇനിയും കുതിക്കണം ഇന്ത്യ
- പാരിസ് ഒളിമ്പിക്സ്; വെള്ളി തിളക്കത്തിൽ നീരജ്
- അഭിമാനം വാനോളം; ഹോക്കിയിൽ ഇന്ത്യക്ക് പൊന്നുപോലൊരു വെങ്കലം
- സ്വർണ്ണം എറിഞ്ഞിടാൻ നീരജ് ഇന്ന് കളത്തിലിറങ്ങും
- വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. വെള്ളി മെഡൽ കിട്ടുമോയെന്ന് ഇന്നറിയാം
- ഒപ്പമുണ്ട്, ശക്തമായി തിരിച്ചു വരൂ; വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി