കൊച്ചി > യുവനടി റോഷ്ന ആൻ റോയ്യെ അധിക്ഷേപിച്ച കേസിൽ അറസ്സിലായ യൂട്യൂബർ സൂരജ് പാലാക്കാരന് ജാമ്യം. നടിയുടെ പരാതിയിൽ പാലാരിവട്ടം പൊലീസായിരുന്നു സൂരജിനെ കസ്റ്റഡിയിലെടുത്തത്. യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്നായിരുന്നു റോഷ്നയുടെ പരാതി.
2022ലും സമാനമായ കേസിൽ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാൾക്കെതിരെ അന്ന് പൊലീസ് കേസെടുത്തത്.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനോട് അപമര്യദയായി പെരുമാറിയ കെഎസ്ആർടിസി ഡ്രൈവർ യദു തന്നോടും മോശമായി പെരുമാറിയിരുന്നു എന്ന് പറഞ്ഞ് റോഷ്ന രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നായിരുന്നു നടിക്കെതിരെയുള്ള സൂരജ് പാലാക്കാരന്റെ അധിഷേപ പരാമർശം.