പാരിസ്: ഒളിമ്പിക്‌സിൽ വീണ്ടും ഇന്ത്യക്ക് വെങ്കല തിളക്കം. പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം അമൻ സെഹ്‌റാവത്തിന് വെങ്കലം. വെങ്കല പോരാട്ടത്തിൽ പോർട്ടറിക്കോയുടെ ഡാരിയൻ ക്രൂസിനെ കീഴടക്കിയാണ് അമൻ ഇന്ത്യയ്ക്ക് ആറാം മെഡൽ സമ്മാനിച്ചത്. ആദ്യ നീക്കങ്ങളിൽ പോർട്ടറിക്കോ താരം മുന്നിലെത്തിയെങ്കിലും അമൻ ശക്തമായി തിരിച്ചുവരികയായിരുന്നു.13-5നായിരുന്നു ഇരുപത്തിയൊന്നുകാരനായ അമന്റെ വിജയം.
പ്രീക്വാർട്ടറിലും ക്വാർട്ടറിലും മിന്നും വിജയമാണ് നേടിയത്. ക്വാർട്ടറിൽ ഉത്തര മാസിഡോണിയയുടെ വ്‌ളാദിമർ എഗോറോവിനെ 100ന് തോൽപ്പിച്ചാണ് അമൻ സെമിയിലേക്ക് മുന്നേറിയത്. എന്നാൽ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും ലോക ചാംപ്യനുമായ ജപ്പാന്റെ ഹിഗൂച്ചിയോട് തോൽവി വഴങ്ങുകയായിരുന്നു.2008 ബെയ്ജിങ് മുതൽ എല്ലാ ഒളിംപിക്‌സുകളിലും ഗുസ്തിയിൽ ഇന്ത്യ മെഡൽ നേടിയിട്ടുണ്ട്.
ഇന്ത്യക്ക് ആറ് മെഡലുകൾ
ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി ആകെ ആറ് മെഡലുകളാണ് പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യ നേടിയിരിക്കുന്നത്. രാജ്യങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യ അറുപത്തിയൊൻപതാം സ്ഥാനത്താണ്. ഒളിമ്പിക്‌സ് പതിനഞ്ചാം ദിവസം പിന്നിടുമ്പോൾ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 30 സ്വർണ്ണം,38 വെള്ളി, 35 വെങ്കലം ഉൾപ്പടെ 103 മെഡലുകളാണ് അമേരിക്ക നേടിയത്. രണ്ടാം സ്ഥാനത്ത് ചൈനയാണ്. 29 സ്വർണവും 25 വെള്ളിയും 19 വെങ്കലവുമായി 73 മെഡലുകൾ നേടി. 18 സ്വർണവും 14 വെള്ളിയും 13 വെങ്കലവുമായി നാൽപത്തിയഞ്ച് മെഡൽ നേടിയ ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്.
Read More
- ഒളിമ്പിക്സ്; ഇനിയും കുതിക്കണം ഇന്ത്യ
- പാരിസ് ഒളിമ്പിക്സ്; വെള്ളി തിളക്കത്തിൽ നീരജ്
- അഭിമാനം വാനോളം; ഹോക്കിയിൽ ഇന്ത്യക്ക് പൊന്നുപോലൊരു വെങ്കലം
- സ്വർണ്ണം എറിഞ്ഞിടാൻ നീരജ് ഇന്ന് കളത്തിലിറങ്ങും
- വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. വെള്ളി മെഡൽ കിട്ടുമോയെന്ന് ഇന്നറിയാം
- ഒപ്പമുണ്ട്, ശക്തമായി തിരിച്ചു വരൂ; വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി