തിരുവനന്തപുരം > ദുരന്തത്തിൽ തകർന്ന വയനാടിന് സഹായവുമായി കൂടുതൽ പേർ. ചെന്നൈയിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. രാജ്കുമാർ സേതുപതി (കേരള സ്ട്രൈക്കേഴ്സ് ഉടമ), നടിമാരായ സുഹാസിനി മണിരത്നം, ശ്രീപ്രിയ, ഖുശ്ബു, മീന, ലിസി എന്നിവരാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്.
ജൂലൈ 30 മുതൽ ആഗസ്ത് എട്ട് വൈകുന്നേരം നാലു മണി വരെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ ലഭിച്ചത് എൺപത്തിഒമ്പത് കോടി അൻപത്തിഒമ്പത് ലക്ഷം രൂപയാണ് (89,59,83,500).