ഒളിമ്പിക്സ് ഫൈനലിൽനിന്നും അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് അപ്പീലുമായി കായിക തർക്ക പരിഹാര കോടതിയിൽ. വെള്ളി മെഡൽ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് താരം കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്‌സിന് മുമ്പാകെ അപ്പീൽ സമർപ്പിച്ചത്. വിനേഷ് ഫോഗട്ടിനുവേണ്ടി, മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെയും വിദുഷ്പത് സിംഘാനിയയും ഹാജരാകും.
ഫോഗട്ടിന്റെ പരാതിയില്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനെ പ്രതിനിധാനം ചെയ്ത് നൽകിയ അപ്പീൽ കായിക കോടതി ഫയലിൽ സ്വീകരിച്ചു. വിധി താരത്തിന് അനുകൂലമായാൽ വെള്ളി മെഡൽ പങ്കിടും. ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായാണ് ഫോഗട്ട് ഏറ്റുമുട്ടേണ്ടിയിരുന്നത്.
ഒളിമ്പിക്സിൽ ഗുസ്തിയിൽ 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ എത്തിയെങ്കിലും ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെ താരം അയോഗ്യയാക്കപ്പെടുകയായിരുന്നു. സെമിയിൽ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫോഗട്ട് ഫൈനൽ പ്രവേശനം നേടിയത്. ഇതോടെ ഒളിംപിക്സ് വനിതാ ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും വിനേഷിന്റെ പേരിലായിരുന്നു. ഫൈനലിൽ മെഡൽ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്ന ഫോഗട്ടിനും ഇന്ത്യയ്ക്കും കത്ത ആഘാതമായിരുന്നു താരത്തെ അയോഗ്യയാക്കി കൊണ്ടുള്ള ഒളിമ്പിക്സ് അസോസിയേഷന്റെ നടപടി.
കായിക രംഗവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഏറ്റവും ഉയർന്ന അന്താരാഷ്ട്ര ട്രിബ്യൂണലാണ് കായിക തർക്ക പരിഹാര കോടതി (സിഎഎസ്). 1984-ൽ സ്ഥാപിതമായ, കായിക കോടതി എല്ലാ കായിക സംഘടനകളിൽ നിന്നും സ്വതന്ത്രമായും, ഇൻ്റർനാഷണൽ കൗൺസിൽ ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സിൻ്റെ അധികാരത്തിന് കീഴിലുമാണ് പ്രവർത്തിക്കുന്നത്.
Read More
- പാരിസ് ഒളിമ്പിക്സ്; വെള്ളി തിളക്കത്തിൽ നീരജ്
- അഭിമാനം വാനോളം; ഹോക്കിയിൽ ഇന്ത്യക്ക് പൊന്നുപോലൊരു വെങ്കലം
- സ്വർണ്ണം എറിഞ്ഞിടാൻ നീരജ് ഇന്ന് കളത്തിലിറങ്ങും
- വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. വെള്ളി മെഡൽ കിട്ടുമോയെന്ന് ഇന്നറിയാം
- ഒപ്പമുണ്ട്, ശക്തമായി തിരിച്ചു വരൂ; വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി
- ആശ്വാസ വിജയം തേടി ഇന്ത്യ; രണ്ടാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം