കാസർകോട് > അഡൂർ മല്ലംപാറയിൽ പുലി കെണിയിൽ കുടുങ്ങി. വനംവകുപ്പുകാർ എത്തി പരിശോധിക്കുമ്പോഴേക്കും ശ്വാസം മുട്ടി ചത്തിരുന്നു.
സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിന്റെ അതിർത്തിയിൽ പന്നിയെ പിടികൂടാൻ വച്ച കെണിയിൽ ആണ് പുലി കുരുങ്ങിയത്.
വെള്ളിയാഴ്ച രാവിലെ പുലിയെ കണ്ടത്. അലർച്ച കേട്ട് എത്തിയവർ പൊലീസിനെയും വനം വകുപ്പ് അധികൃതരെയും അറിയിച്ചു. കണ്ണൂരിൽ നിന്നും ആർആർടി സംഘം ഒന്നരയോടെ എത്തി പരിശോധിച്ചപ്പോഴേക്കും പുലി ചത്തിരുന്നു.